മത്സരത്തിനില്ലെന്നു പേടിഎം
മത്സരത്തിനില്ലെന്നു പേടിഎം
Saturday, November 26, 2016 1:41 PM IST
മുംബൈ: ഇടപാടുകാരന്റെ രഹസ്യവിവരങ്ങൾ ചോർത്തുമെന്ന ഭയത്തെത്തുടർന്ന് നിർത്തിവച്ചിരുന്ന ബിസിനസ് സേവനങ്ങൾ പേടിഎം പുനരാരംഭിച്ചു. ഇക്കാരണത്താൽ രണ്ടു ദിവസത്തേക്ക് പേടിഎമ്മിന്റെ സേവനങ്ങൾ ലഭ്യമായിരുന്നില്ലെന്നു കമ്പനി സിഇഒ വിജയ് ശേഖർ പറഞ്ഞു.

ബാങ്കുകളേതിനു സമാനമായി അടുത്ത മാസം മുതൽ പലിശ വെട്ടിക്കുറച്ചുകൊണ്ടുള്ള മത്സരത്തിനു പേടിഎം ഇല്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. മാരിക്കോ ചെയർമാൻ ഹരീഷ് മാരിവാലാ സംരംഭകർക്കായി സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ സംസാരിക്കുകയായിരുന്നു വിജയ്.


നിലവിൽ കാർഡുകൾ ഉപയോഗിക്കുമ്പോഴുള്ള സുരക്ഷാ ഭീഷണികൾ തന്നെയാണ് പേടിഎമ്മിന്റെ ഇടപാടുകൾക്കുമുണ്ടായിരുന്നത്. ഇടപാടുകാരുടെ പിൻ, ബാങ്ക് വിവരങ്ങൾ തുടങ്ങിയവ ചോർത്തിയേക്കാമെന്ന അഭ്യൂഹമുയർന്നിരുന്നു. ഈ ഭീഷണികളെ മറികടക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങളാണ് തങ്ങൾ നടത്തുന്നതെന്നു വിജയ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.