സിൻഡിക്കറ്റ് ബാങ്കിന്റെ അറ്റാദായം 162 കോടി രൂപ
സിൻഡിക്കറ്റ് ബാങ്കിന്റെ അറ്റാദായം 162 കോടി രൂപ
Thursday, October 27, 2016 11:34 AM IST
കൊച്ചി: സെപ്റ്റംബർ 30ന് അവസാനിച്ച അർധവാർഷികത്തിൽ സിൻഡിക്കറ്റ് ബാങ്കിന്റെ അറ്റാദായം 162 കോടിയാണെന്ന് ബാങ്ക് പത്രക്കുറിപ്പിൽ അറിയിച്ചു. തലേ വർഷം ഇതേ കാലയളവിൽ 634 കോടി രൂപയായിരുന്നു അറ്റാദായം. ജൂലൈ–സെപ്റ്റംബർ കാലയളിലെ മാത്രം അറ്റാദായം 83 കോടി രൂപ. തലേ വർഷം ഇതേ കാലയളവിൽ 332 കോടിയായിരുന്നു.

രണ്ടാം പാദത്തിൽ പലിശ ഇനത്തിലുള്ള അറ്റ വരുമാനം 1,545 ആയി കുറഞ്ഞു. തലേ വർഷം ഇതേ കാലയളവിൽ 1,595 കോടി രൂപയായിരുന്നു. അർധവാർഷിക അറ്റ പലിശവരുമാനം 3,024 കോടി രൂപയായി. തലേ വർഷം ഇതേ കാലയളവിൽ 3,007 കോടിയായിരുന്നു.


പലിശവരുമാനം 5,784 കോടിയായി താഴ്ന്നു. തലേ വർഷം 6,055 കോടി രൂപയായിരുന്നു.

ബാങ്കിന്റെ മൊത്തം ബിസിനസ് 4,73,307 കോടിയായി ഉയർന്നു. തലേ വർഷം ഇതേ കാലയളിൽ 4,71,900 കോടിയായിരുന്നു മൊത്തം ബിസിനസ്. ബാങ്കിലെ നിക്ഷേപം തലേ വർഷം ഇതേ കാലയളവിലെ 2,63,722 കോടി രൂപയിൽനിന്ന് 2,65,342 കോടിയായി ഉയർന്നുവെന്നും പത്രക്കുറിപ്പിൽ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.