500, 1000 രൂപാ നോട്ടുകൾ: കരുതൽ വേണമെന്ന് ആർബിഐ
500, 1000 രൂപാ നോട്ടുകൾ: കരുതൽ വേണമെന്ന് ആർബിഐ
Thursday, October 27, 2016 11:33 AM IST
മുംബൈ: 500, 1000 രൂപയുടെ നോട്ടുകൾ കൈകാര്യം ചെയ്യുമ്പോൾ കരുതൽ വേണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്ത് കള്ളനോട്ടുകൾ വ്യാപകമാകുന്ന സാഹചര്യത്തിലാണ് ആർബിഐ മുന്നറിയിപ്പു നല്കിയത്. 500ന്റെയും 1000ന്റെയും നോട്ടുകൾ പരിശോധിച്ചു നോക്കിയശേഷം സൂക്ഷിക്കുന്ന പ്രവണത ജനങ്ങൾക്കിടയിൽ രൂപപ്പെടണമെന്നും ആർബിഐ അറിയിച്ചു.

വലിയ തുകകളുടെ ശരിയായ ഇന്ത്യൻ കറൻസികൾ ശക്‌തമായ സുരക്ഷാ സംവിധാനങ്ങളോടെയാണ് തയാറാക്കുന്നത്. അതിനാൽത്തന്നെ സൂക്ഷ്മമായി പരിശോധിച്ചാൽ കള്ളനോട്ടുകൾ തിരിച്ചറിയാൻ കഴിയും. റിസർവ് ബാങ്കിന്റെ ബെബ്സൈറ്റിൽ നല്ല നോട്ടുകളുടെ സുരക്ഷാ സംവിധാനങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. വലിയ തുകയുടെ നോട്ടുകളിൽ കൂടുതൽ സുരക്ഷാസംവിധാനങ്ങൾ ചേർക്കാൻ റിസർവ് ബാങ്ക് ആലോചിക്കുന്നുണ്ട്.


കള്ളനോട്ട് കൈവശം വയ്ക്കുക, നിർമിക്കുക, പ്രചരിപ്പിക്കുക, കൈമാറ്റം ചെയ്യുക, സ്വീകരിക്കുക തുടങ്ങിയവ കുറ്റകരമാണ്. രാജ്യത്തെ കള്ളനോട്ട് വ്യാപനം തടയാൻ പൊതുജനങ്ങളുടെ സഹകരണമുണ്ടാകണമെന്ന് ആർബിഐ അഭ്യർഥിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.