സ്വർണബോണ്ട് അപേക്ഷ എല്ലാ എസ്ബിഐ ശാഖകളിലും സ്വീകരിക്കും
സ്വർണബോണ്ട് അപേക്ഷ എല്ലാ എസ്ബിഐ ശാഖകളിലും സ്വീകരിക്കും
Thursday, October 27, 2016 11:33 AM IST
തിരുവനന്തപുരം: ഭാരതീയ റിസർവ് ബാങ്ക് പുറത്തിറക്കുന്ന 2016–17 സീരീസ് –3 സോവറിൻ സ്വർണബോണ്ടുകൾക്കുള്ള അപേക്ഷ നവംബർ രണ്ടു വരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എല്ലാ ശാഖകളിലും സ്വീകരിക്കും. ഒരു സാമ്പത്തിക വർഷം ഏറ്റവും കുറഞ്ഞ നിക്ഷേപത്തുക ഒരു ഗ്രാം സ്വർണത്തിനു തത്തുല്യമായ രൂപയും പരമാവധി 500 ഗ്രാമിനു തത്തുല്യമായ രൂപയും ആയിരിക്കും. നാമമാത്രമായ മൂല്യത്തിന് അർധവാർഷികമായി നൽകുന്ന 2.5 ശതമാനം (സ്‌ഥിരം) പലിശനിക്ഷേപത്തിന് ഉണ്ടായിരിക്കും. ബോണ്ടിന്റെ കാലാവധി എട്ടു വർഷവും പിൻവലിക്കാനുള്ള അനുവാദം അഞ്ചാം വർഷം മുതലും ആയിരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.