ഹോണ്ടയുടെ ഹൈബ്രിഡ് കാർ പുറത്തിറക്കി
ഹോണ്ടയുടെ ഹൈബ്രിഡ് കാർ പുറത്തിറക്കി
Tuesday, October 25, 2016 11:45 AM IST
ന്യൂഡൽഹി: ജാപ്പനീസ് കാർ നിർമാതാക്കളായ ഹോണ്ട ഇന്ത്യയിൽ ന്യൂജെനറേഷൻ അക്കോഡ് സെഡാൻ പുറത്തിറക്കി. വില 37 ലക്ഷം രൂപ (എക്സ് ഷോറൂം, ഡൽഹി). ഹൈബ്രിഡ് ആയി മാത്രമാണ് അക്കോഡ് ലഭ്യമാകുക. 2.0 ലിറ്റർ പെട്രോൾ എൻജിനും 1.35 കിലോവാട്ട് ശേഷിയുള്ള ഹൈബ്രിഡ് മോട്ടോറുകളുമാണ് അക്കോഡിന് കരുത്താവുന്നത്.

ഇവി, ഹൈബ്രിഡ് ഡ്രൈവ്, എൻജിൻ ഡ്രൈവ് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളും നല്കിയിരിക്കുന്നു.

മണിക്കൂറിൽ 23.1 കിലോമീറ്റർ ഇന്ധനക്ഷമതയാണ് കമ്പനി അവകാശപ്പെടുന്നത്. സ്കോഡ സൂപ്പെർബ്, ടൊയോട്ട കാംറി, ഫോക്സ്വാഗന്റെ പസറ്റ് ജിടിഇ എന്നിവയാണ് അക്കോഡിന്റെ എതിരാളികൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.