ഓഫറുകളുമായി യുഎഇ എക്സ്ചേഞ്ചിന്റെ 36–ാം വാർഷികം
ഓഫറുകളുമായി യുഎഇ എക്സ്ചേഞ്ചിന്റെ 36–ാം വാർഷികം
Monday, October 24, 2016 11:39 AM IST
കൊച്ചി: ധനകാര്യ സ്‌ഥാപനമായ യുഎഇ എക്സ്ചേഞ്ച് 36–ാം വാർഷികം ആഘോഷിക്കുന്നു. വാർഷികാഘോഷങ്ങളുടെ ഭാഗമായി ഉപഭോക്‌താക്കൾക്കു നിരവധി ഓഫറുകളാണു കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. നവംബർ 30 വരെ കമ്പനിയുടെ സേവനം ലഭ്യമാക്കുന്ന ഉപഭോക്‌താക്കളിൽനിന്നു നറുക്കെടുപ്പിലൂടെ കണ്ടെത്തുന്ന ഒരു വിജയിക്ക് ഇന്ത്യയിലെ ഇഷ്‌ട സ്‌ഥലത്തേക്കു ടൂർ പാക്കേജ് സമ്മാനമായി നൽകും. ഓഫറുകളെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് www.uaeexchangeindia.customeroffers സന്ദർശിക്കുകകയോ ടോൾഫ്രീ നമ്പറായ 180030001555ൽ ബന്ധപ്പെടുകയോ ചെയ്യാം. ഇ–മെയിൽവിലാസം: [email protected].


1980ൽ അബുദാബിയിൽ പ്രവർത്തനമാരംഭിച്ച യുഎഇ എക്സ്ചേഞ്ച് 1999ലാണ് ഇന്ത്യയിൽ സേവനം ആരംഭിച്ചത്. നിലവിൽ 372 ശാഖകളും 3,375 ജീവനക്കാരുമായി സാമ്പത്തിക–യാത്രാ സേവനമേഖലയിലെ ഫോറെക്സ്, മണി ട്രാൻസ്ഫർ, എയർ ടിക്കറ്റിംഗ്, ടൂർ ലോൺസ്, എക്സ് പേ ക്യാഷ് വാലറ്റ്, ഇൻഷ്വറൻസ്, ഷെയർ ട്രേഡിംഗ് തുടങ്ങി എല്ലാ വിഭാഗങ്ങളിലും സേവനം നൽകിവരുന്നതായും മാനേജിംഗ് ഡയറക്ടർ ജോർജ് ആന്റണി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.