എൻഎംസിഇ അവധിവ്യാപാരരംഗത്തേക്ക്
Monday, October 24, 2016 11:39 AM IST
കൊച്ചി: രാജ്യത്തെ റബർ അവധിവ്യാപാര മേഖലയിലെ പ്രമുഖരായ അഹമ്മദാബാദ് ആസ്‌ഥാനമായുള്ള നാഷണൽ മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് ഓഫ് ഇന്ത്യാ ലിമിറ്റഡ് (എൻഎംസിഇ) കുരുമുളക് അവധിവ്യാപാരം തുടങ്ങും. സെബിയുടെ പൂർണനിയന്ത്രണത്തിലുള്ള എൻഎംസിഇയുടെ വ്യാപാരം ദീപാവലി ദിനമായ 29നു തുടങ്ങുമെന്നു സ്‌ഥാപന അധികൃതർ പത്രക്കുറിപ്പിൽ പറഞ്ഞു.

കർഷകരുടെയും ചെറുകിട വ്യാപാരികളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിന് അവധി വ്യാപാരം ഒരു ടൺ എന്നത് ഒരു ക്വിന്റൽ എന്ന തലത്തിലേക്കു കുറച്ചിട്ടുണ്ട്.


മിനറൽ ഓയിൽ അടക്കമുള്ള അനുബന്ധ വസ്തുക്കൾ കലർന്നിട്ടുണ്ടോ എന്നു കണ്ടെത്താനുള്ള ഗുണമേന്മാ പരിശോധന നടത്തേണ്ടതുള്ളതിനാൽ തുടക്കത്തിൽ ഡെലിവറി സെന്റർ കടവന്ത്രയിൽ മാത്രമായിരിക്കും. ഭാവിയിൽ മറ്റു സ്‌ഥലങ്ങളിലേക്കുകൂടി വ്യാപിപ്പിക്കും. പുതിയ സംരംഭം ഏറെ പ്രയോജനകരമായിരിക്കുമെന്ന് എൻഎംസിഇയുടെ കേരള മേധാവി വി.വി. അനീഷ് കുമാർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.