ഉദാൻ സ്കീം നടപ്പാകും
ഉദാൻ സ്കീം നടപ്പാകും
Friday, October 21, 2016 12:08 PM IST
ന്യൂഡൽഹി: രാജ്യത്തെ ഒരു മണിക്കൂറിൽ താഴെയുള്ള ആഭ്യന്തര വിമാനയാത്രകൾ പ്രോത്സാഹിപ്പിക്കുന്ന ഉദാൻ പദ്ധതി നടപ്പിലാകും. ഇതനുസരിച്ച് ഒരു മണിക്കൂറിൽ താഴെയുള്ള യാത്രയ്ക്ക് പരമാവധി 2,500 രൂപയായി നിജപ്പെടുത്തണമെന്നാണ് സർക്കാർ നിർദേശം. 50 ശതമാനം സീറ്റുകളിലാണിത്. എന്നാൽ, ഇത് വിമാനക്കമ്പനികൾക്ക് കനത്ത നഷ്‌ടം വരുത്തിവയ്ക്കുന്നതിനാൽ മറ്റു പ്രധാന ആഭ്യന്തര യാത്രാനിരക്കിൽ പ്രത്യേക സെസ് ഏർപ്പെടുത്തും.

തിരക്കുള്ള പ്രധാന റൂട്ടുകളിലെ യാത്രക്കാരിൽനിന്ന് വളരെ ചെറിയ തുകയേ സെസ് ആയി പിരിക്കുകയുള്ളൂവെന്ന് സർക്കാർ പറയുന്നത്. അധികനിരക്ക് എത്രയെന്നുള്ളതിൽ തീരുമാനം വരും ദിവസങ്ങളിലേ അറിയൂ.


ഉഡേ ദേശ് കാ ആം നാഗ്രിക് (രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും പറക്കട്ടെ) പദ്ധതിയിൽ 50 ശതമാനം സീറ്റുകളാണ് ഉൾപ്പെടുക. ബാക്കിയുള്ള സീറ്റുകളിൽ മാർക്കറ്റ് റേറ്റ് അനുസരിച്ചുള്ള നിരക്ക് ഈടാക്കാം. ജനുവരി മുതൽ ഈ പദ്ധതി പ്രാവർത്തികമാക്കാൻ കഴിയുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

തിരക്കു കുറഞ്ഞ വിമാനത്താവളങ്ങളെ ബന്ധിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഒരു മണിക്കൂർ സഞ്ചാരപാത അതായത്, 476–500 കിലോമീറ്റർ പരിധിക്കുള്ളിലാണ് പദ്ധതി നടപ്പിലാക്കുക. വിമാനങ്ങളിൽ ഒമ്പത് സീറ്റ് മുതൽ 40 സീറ്റുവരെയും ഹെലികോപ്റ്ററുകളിൽ അഞ്ചു സീറ്റു മുതൽ 13 സീറ്റ് വരെയും ഉദാൻ പദ്ധതിയിൽ ഉൾപ്പെടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.