മികച്ച ടൂർ പാക്കേജുകളുമായി ഐആർസിടിസി
മികച്ച ടൂർ പാക്കേജുകളുമായി ഐആർസിടിസി
Friday, October 21, 2016 12:08 PM IST
കൊച്ചി: മികച്ച ആഭ്യന്തര–വിദേശ ടൂർ പാക്കേജുകളുമായി പൊതുമേഖലാ സ്‌ഥാപനമായ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ(ഐആർസിടിസി) രംഗത്ത്. രാമായണത്തിൽ പ്രതിപാദിച്ചിരിക്കുന്ന ശ്രീലങ്കയിലെ പുണ്യ സ്‌ഥലങ്ങൾ സന്ദർശിക്കുന്ന ഏഴു ദിവസത്തെ രാമായണ യാത്രയിൽ അവിടുത്തെ ചരിത്ര പ്രധാനമായ സ്‌ഥലങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളും സന്ദർശിക്കും. 47,846 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. ഇതു കൂടാതെ ദുബായി ഷോപ്പിംഗ് ഫെസ്റ്റിവൽ ആസ്വദിക്കാൻ ദുബായ്–അബുദാബി ടൂർ, ദീപാവലി സ്പെഷൽ ഭാരത് ദർശൻ ടൂറിസ്റ്റ് ട്രെയിൻ എന്നീ പാക്കേജുകളും ഐആർസിടിസി അവതരിപ്പിക്കും.


ഓൺലൈൻ ബുക്കിംഗിന് www.irctctourism.com . കൂടുതൽ വിവരങ്ങൾക്ക്: 04712329339, 9567863243(തിരുവനന്തപുരം), 04842382991,9567863241(എറണാകുളം), 9746743047(കോഴിക്കോട്).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.