ഒല ഷെയർ പദ്ധതി കൊച്ചിയിലും
ഒല ഷെയർ പദ്ധതി കൊച്ചിയിലും
Thursday, October 20, 2016 11:45 AM IST
കൊച്ചി: രാജ്യത്തെ പ്രമുഖ ട്രാൻസ്പോർട്ടിംഗ് പ്ലാറ്റ്ഫോമായ ഒല, കൊച്ചിയിലെ പ്ലാറ്റ്ഫോമിൽ “ഒല ഷെയർ’ ഉൾപ്പെടുത്തി. കുറഞ്ഞ ചാർജ്, കുറഞ്ഞ ഗതാഗതക്കുരുക്ക്, ഒരു പോയിന്റിൽനിന്നു മൂന്നു വരെ യാത്രാപങ്കാളികൾ തുടങ്ങിയവ വഴി ഉപഭോക്‌താക്കൾക്ക് ഒല ഷെയർ ലഭ്യമാക്കുന്നതു യാത്രാക്കൂലിയിൽ 50 ശതമാനം വരെ ഇളവായിരിക്കുമെന്നു കമ്പനി അധികൃതർ അറിയിച്ചു. ഒലയിൽ ലഭ്യമായിട്ടുള്ള ട്രാക്ക് യുവർ റൈഡ്, എസ്ഒഎസ്, എമർജൻസി കോണ്ടാക്ട്, നമ്പർ മാസ്കിംഗ്, 24 മണിക്കൂറുമുള്ള കസ്റ്റമർ സപ്പോർട്ട് തുടങ്ങിയ സംവിധാനങ്ങൾ ഒല ഷെയറിലും ലഭിക്കും. സ്മാർട്ട്സിറ്റി മിഷനിൽ തെരഞ്ഞെടുത്തിട്ടുള്ള കൊച്ചിയിൽ നിലവിലുള്ള ഗതാഗത സംവിധാനത്തെ ശക്‌തമാക്കാൻ ഒല ഷെയർ പോലുള്ള സ്മാർട്ട് ഗതാഗത സൊലൂഷൻ സഹായകരമാകുമെന്നും ഒല സിഎംഒയും കാറ്റഗറീസ് ഹെഡ്ഡുമായ രഘുവേശ് സരൂപ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.