ഇറച്ചിക്കോഴിക്കു വില്പന നികുതി: കർഷകർക്കു തിരിച്ചടിയാകും
ഇറച്ചിക്കോഴിക്കു വില്പന നികുതി: കർഷകർക്കു തിരിച്ചടിയാകും
Wednesday, October 19, 2016 11:55 AM IST
കോട്ടയം: ഇറച്ചിക്കോഴിക്കു വിലസ്‌ഥിരതയില്ലാത്ത സാഹചര്യത്തിൽ ഇവയെ വളർത്തിവിൽക്കുന്ന കർഷകരെ പിഴിയാൻ സെയിൽസ് ടാക്സ് ഉദ്യോഗസ്‌ഥർ. ആയിരം കോഴികളെ വളർത്തുന്ന ഫാമിൽ 14.5 ശതമാനം നിരക്കിൽ അര ലക്ഷം രൂപ നികുതി അടയ്ക്കാണു നിർദേശം.

ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ ഹാച്ചറികളിൽനിന്നു വാങ്ങി 40 ദിവസം തീറ്റ കൊടുത്തു വളർത്തി വിൽക്കുന്നവരാണ് ഏറെ കർഷകരും. വളർത്തുകൂലി മാത്രമാണു വരുമാനമായുള്ളത്. രോഗം ബാധിക്കുകയോ വിൽപന വൈകുകയോ ചെയ്താൽ വൻനഷ്ടം നേരിടുകയും ചെയ്യും.


രണ്ടു കിലോഗ്രാം തൂക്കമെത്തും വരെ കോഴികളെ തീറ്റയും വെള്ളവും കൊടുത്തു വളർത്തിയാൽ പരമാവധി 12 രൂപയാണ് കർഷകനു കിട്ടുക. ചിക്കൻഫാം നിർമിക്ക ണം. തുടർന്ന് അറക്കപ്പൊടി വിതറി വൈദ്യുതിച്ചെലവു വഹിച്ചു കോഴികളെ വളർത്തുന്ന തങ്ങൾക്കു കാര്യമായ വരുമാനമില്ലെന്നു കർഷകർ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.