ചുങ്കത്ത് ജ്വല്ലറി വെയർ ആൻഡ് വിൻ വിജയികൾ
ചുങ്കത്ത് ജ്വല്ലറി വെയർ ആൻഡ് വിൻ വിജയികൾ
Wednesday, October 19, 2016 11:55 AM IST
കൊച്ചി: ചുങ്കത്ത് ജ്വല്ലറിയിൽ തേജസ്വിനി ഡിസൈനർ ഗോൾഡ് കളക്ഷന്റെ പ്രചാരണാർഥം സംഘടിപ്പിച്ച വെയർ ആൻഡ് വിൻ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. മേരി ലിൻഡ ജേക്കബ് ഒന്നാം സമ്മാനമായ ഡയമണ്ട് നെക്ലേസിന് അർഹയായി. രണ്ടാം സമ്മാനം വി.എച്ച്.ജിബിനയും പോൾ മാക്സിയും പങ്കിട്ടു. മൂന്നാം സമ്മാനം ലിബി അഷിത്തും സമാശ്വാസ സമ്മാനങ്ങൾ ശ്രയണ മേനോൻ, നമിത, മേരി ജോൺസൺ എന്നിവരും കരസ്‌ഥമാക്കി.

എറണാകുളം സെന്റ് തെരേസാ സ് കോളജിലെ പ്രഫസർ ഡോ. ലീന ലിയോൺ, അക്കാദമീഷനും ആർക്കിടെക്ടുമായ ആർ.രാമസ്വാ മി എന്നിവരടങ്ങിയ ജൂറിയാണു വിജയികളെ തെരഞ്ഞെടുത്തത്. 23ന് ചുങ്കത്ത് ജ്വല്ലറിയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.