അങ്കമാലി: ഫെഡറൽ ബാങ്ക് സ്ഥാപകൻ കെ.പി. ഹോർമിസിന്റെ ജന്മശതാബ്ദി ആഘോഷങ്ങൾക്കു തുടക്കമായി. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ റോജി എം. ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് മൂക്കന്നൂർ ഗ്രാമത്തെ ദത്തെടുത്ത് സ്മാർട്ട് ടൗൺഷിപ്പാക്കി മാറ്റുന്ന പദ്ധതി പ്രഖ്യാപിച്ചു. അവയവദാന പദ്ധതിയുടെ ഉദ്ഘാടനം ഫെഡറൽ ബാങ്ക് ചീഫ് ജനറൽ മാനേജരും നെറ്റ്വർക്ക് മേധാവിയുമായ കെ.ഐ. വർഗീസ് നിർവഹിച്ചു. ബാങ്ക് സിഎസ്ആർ ഹെഡ് രാജു ഹോർമിസ് സമ്മതപത്രം ഏറ്റുവാങ്ങി. ഫെഡറൽ ബാങ്ക് ജീവനക്കാർ, അവരുടെ കുടുംബാംഗങ്ങൾ, ഇടപാടുകാർ തുടങ്ങിയവരിൽനിന്ന് സന്നദ്ധരായവർ അവരുടെ കണ്ണുകളും മറ്റവയവങ്ങളും മരണാനന്തരം ദാനംചെയ്യുന്ന പദ്ധതിക്കാണു രൂപം നൽകിയിരിക്കുന്നത്.
മുതിർന്ന പൗരന്മാരെ പരിപാലിക്കൽ, ശുചീകരണം തുടങ്ങിയ പദ്ധതികളും നടപ്പാക്കുന്നുണ്ട്. ഫെഡറൽ ബാങ്ക് ചീഫ് ജനറൽ മാനേജരും ചീഫ് റിസ്ക് ഓഫീസറുമായ കെ.ആർ. മോഹനചന്ദ്രൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. മൂക്കന്നൂർ പഞ്ചായത്ത് പ്രസിഡന്റ് മോളി വിൻസെന്റ്, വാർഡ് അംഗം ലീലാമ്മ പോൾ, മൂക്കന്നൂർ സെന്റ് മേരീസ് ഫൊറോന വികാരി ഫാ. ജോസഫ് കരുമത്തി, ബാങ്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ശാലിനി വാരിയർ, ജനറൽ മാനേജരും എച്ച്ആർ മേധാവിയുമായ തമ്പി കുര്യൻ, ഫെഡറൽ ബാങ്ക് റിട്ടയേഡ് ഓഫീസേഴ്സ് ഫോറം ജനറൽ സെക്രട്ടറി ജോർജ് സി.ചാക്കോ, ഫെഡറൽ ബാങ്ക് റിട്ടയേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.എം. ദേവസി, ഫെഡറൽ ബാങ്ക് എക്സിക്യൂട്ടീവ് ഫോറം പ്രസിഡന്റ് വിൽസൺ സിറിയക്, ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി പോൾ മുണ്ടാടൻ, എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി മാത്യു ജോർജ്, എറണാകുളം സോണൽ ഹെഡ് ഡെപ്യൂട്ടി ജനറൽ മാനേജർ എൻ.വി. സണ്ണി, സീനിയർ മാനേജരും മൂക്കന്നൂർ ബ്രാഞ്ച് മേധാവിയുമായ പി.എൽ.സ്കറിയാച്ചൻ, കുളങ്ങര പാറേക്കാട്ടിൽ ഫാമിലി അസോസിയേഷൻ പ്രസിഡന്റ് കെ.പി. ചാക്കോച്ചൻ എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.