കല്യാൺ ജ്വല്ലേഴ്സ് ബ്ലാസ്റ്റേഴ്സിന്റെ പ്രധാന സ്പോൺസറാവുന്നു
കല്യാൺ ജ്വല്ലേഴ്സ് ബ്ലാസ്റ്റേഴ്സിന്റെ പ്രധാന സ്പോൺസറാവുന്നു
Monday, October 17, 2016 11:56 AM IST
കൊച്ചി: കല്യാൺ ജ്വല്ലേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിലെ (ഐഎസ്എൽ) കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ പ്രധാന സ്പോൺസറാകുന്നു. ഇതാദ്യമായാണ് ആഭരണബ്രാൻഡ് ഒരു ഐഎസ്എൽ ടീമുമായി കൈകോർക്കുന്നത്.

പ്രധാന സ്പോൺസർ എന്ന നിലയിൽ കല്യാൺ ജ്വല്ലേഴ്സിന്റെ ബ്രാൻഡ് കേരള ബ്ലാസ്റ്റേഴ്സ് കളിക്കാരുടെ ജേഴ്സിയുടെ മുൻവശത്തുതന്നെ പ്രദർശിപ്പിക്കും. കൂടാതെ ഇൻ–സ്റ്റേഡിയ ബ്രാൻഡിംഗിലും ഓൺലൈൻ ബ്രാൻഡിംഗിലും കല്യാൺ ഉൾപ്പെടുത്തും. കേരള ബ്ലാസ്റ്റേഴ്സ് അടുത്ത പ്രാവശ്യം കളിക്കളത്തിൽ ഇറങ്ങുന്നതു മുതലായിരിക്കും കല്യാൺ ജ്വല്ലേഴ്സുമായുള്ള കൂട്ടുകെട്ട് ആരംഭിക്കുക.

ഐഎസ്എലിൽ ഒട്ടേറെ ആരാധകരുള്ള കേരള ബ്ലാസ്റ്റേഴ്സുമായി പങ്കുചേരുന്നതിൽ ഏറെ ആഹ്ലാദമുണ്ടെന്നു കല്യാൺ ജ്വല്ലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു.


കല്യാൺ ജ്വല്ലേഴ്സിനെ പ്രധാന പങ്കാളിയായി സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്നു കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ സിഒഒ അമിത് കോഹ്ലി പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സുമായി ചേർന്നു പ്രവർത്തിക്കുന്ന ഏറ്റവും പുതിയ ബ്രാൻഡാണു കല്യാൺ ജ്വല്ലേഴ്സ്. മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പാണു ടീമിന്റെ ടൈറ്റിൽ സ്പോൺസർ. പ്രൈം മെറീഡിയൻ, ക്വാക്കർ, ലിവ്പ്യൂവർ ബാറ്ററീസ്, സ്പാർട്ടാൻ എന്നിവരാണു കേരള ബ്ലാസ്റ്റേഴ്സുമായി സഹകരിക്കുന്ന മറ്റു ബ്രാൻഡുകൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.