മൊത്തവില സൂചിക അല്പം കുറഞ്ഞു
മൊത്തവില സൂചിക അല്പം കുറഞ്ഞു
Friday, October 14, 2016 11:28 AM IST
ന്യൂഡൽഹി: ഏഴു മാസം ഉയർച്ചയിലായിരുന്ന മൊത്തവില സൂചിക സെപ്റ്റംബറിൽ അല്പം താണു. ഓഗസ്റ്റിൽ 3.74 ശതമാനമായിരുന്ന ഉയർച്ച സെപ്റ്റംബറിൽ 3.57 ശതമാനമായി താണു.

ചില്ലറവിലക്കയറ്റത്തിനു കുറവുണ്ടായെന്നു വ്യാഴാഴ്ച പുറത്തുവിട്ട കണക്കുകൾ സൂചിപ്പിച്ചിരുന്നു. പലിശനിരക്ക് കാൽ ശതമാനം കുറച്ച റിസർവ് ബാങ്കിന്റെ നടപടിയേ ശരിവയ്ക്കുന്നവിധമാണു വിലസൂചികകളിലെ കുറവ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.