സിഐഐ സാമ്പത്തിക സമ്മേളനം സംഘടിപ്പിച്ചു
സിഐഐ സാമ്പത്തിക സമ്മേളനം സംഘടിപ്പിച്ചു
Thursday, September 29, 2016 12:19 PM IST
കൊച്ചി: കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സാമ്പത്തിക സമ്മേളനം സംഘടിപ്പിച്ചു.

ഹോട്ടൽ റാഡിസൺ ബ്ലൂവിൽ നടന്ന സമ്മേളനം സിഐഐ കേരള ചെയർമാൻ വി.പി. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. കേരള ഗ്രാമീൺ ബാങ്ക് ചെയർമാൻ കെ.വി. ഷാജി മുഖ്യപ്രഭാഷണം നടത്തി. ഫിനാൻസ് സമ്മിറ്റ് കൺവീനർ സി.ജെ. ജോർജ്, കോ–കൺവീനർ വിവേക് കെ. ഗോവിന്ദ്, മണപ്പുറം ഫിനാൻസ് ചീഫ് ഫിനാൻഷൽ ഓഫീസർ കപിൽ കൃഷ്ണ, വി ഗാർഡ് ഇൻഡസ്ട്രീസ് വൈസ് പ്രസിഡന്റ് ആൻഡ് സിഎഫ്ഒ ജേക്കബ് കുരുവിള, ഇസാഫ് മൈക്രോ ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്മെന്റ്സ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് എ.ജി. വർഗീസ്, ഐഡിയ സെല്ലുലാർ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ വിനു വർഗീസ്, ഫെഡറൽ ബാങ്ക് അഡീഷണൽ ജനറൽ മാനേജർ കെ.പി. സണ്ണി, കസ്റ്റംസ് കമ്മീഷണർ ഡോ.കെ.എൻ. രാഘവൻ, ശ്രീറാം ക്യാപിറ്റൽ എക്സിക്യൂട്ടീവ് ഡയറക്ടർ മാത്യു വർഗീസ്, സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് ചീഫ് ഇക്കണോമിസ്റ്റ് മാർട്ടിൻ പാട്രിക്, സിഐഐ കേരള ഡെപ്യൂട്ടി ഡയറക്ടർ പ്രേമൽ ഡേ തുടങ്ങിയവർ സംസാരിച്ചു.


കേരളത്തിന്റെ സമ്പദ് വ്യവസ്‌ഥ ശാക്‌തീകരിക്കുന്നതു സംബന്ധിച്ച വിഷയത്തിലാണു പ്രഭാഷണങ്ങൾ നടന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.