ഭാരത് പമ്പ്സ് വിൽക്കാൻ അനുമതി
ഭാരത് പമ്പ്സ് വിൽക്കാൻ അനുമതി
Wednesday, September 28, 2016 11:30 AM IST
ന്യൂഡൽഹി: നഷ്‌ടത്തിലായിരുന്ന പൊതുമേഖലാ സ്‌ഥാപനമായ ഭാരത് പമ്പ്സ് ആൻഡ് കംപ്രസേഴ്സ് വിൽക്കാൻ കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക കാര്യ സമിതി അനുമതി നല്കി.

നരേന്ദ്ര മോദി സർക്കാർ വില്പനാനുമതി നല്കുന്ന ആദ്യത്തെ പൊതുമേഖലാ സ്‌ഥാപനമാണു ഭാരത് പമ്പ്സ്.

അലഹാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഭാരത് പമ്പ്സ് ആൻഡ് കംപ്രസേഴ്സിൽനിന്നു പിരിഞ്ഞു പോയവർക്കു നല്കുന്നതിനായി മന്ത്രി 111.59 കോടി രൂപ അനുവദിച്ചു. കൂടാതെ, പിരിഞ്ഞുപോയവരുടെ മുടങ്ങിക്കിടക്കുന്ന പ്രൊവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി എന്നിവ ഒഴിവാക്കി നല്കാനും അനുമതി നല്കി.


ഹെവി ഇൻഡസ്ട്രീസ് ആൻഡ് പബ്ലിക് എന്റർപ്രൈസസ് മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഭാരത് പമ്പ്സ് 2014–15 സാമ്പത്തിക വർഷം 4,777 കോടി രൂപയുടെ നഷ്‌ടമാണ് രേഖപ്പെടുത്തിയിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.