ഓഹരികൾക്ക് ഇടിവ് ഡോയിഷ് ബാങ്ക് ഭീഷണിയായി
ഓഹരികൾക്ക് ഇടിവ് ഡോയിഷ് ബാങ്ക് ഭീഷണിയായി
Monday, September 26, 2016 11:05 AM IST
മുംബൈ: ആഗോള പ്രവണതയുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരികൾ വീണ്ടും താഴോട്ടു പോയി. സെൻസെക്സ് 373.94 പോയിന്റും നിഫ്റ്റി 108.5 പോയിന്റും താണു. 1.3 ശതമാനം താഴ്ചയാണിത്. ഏഷ്യയിലും യൂറോപ്പിലും അമേരിക്കയിലും ഓഹരികൾ കീഴോട്ടാണ്. പൊതുവേ സാമ്പത്തികമാന്ദ്യത്തെപ്പറ്റിയാണ് ആശങ്ക. ജർമനിയിലെ ഡോയിഷ് ബാങ്ക് 1,200 കോടി ഡോളറിന്റെ പിഴശിക്ഷയുടെ ഭീഷണിയെത്തുടർന്ന് തകർച്ചയെ നേരിടുന്നതാണ് കമ്പോളങ്ങളെ അലട്ടുന്നത്. ബാങ്കിന്റെ ഓഹരിവില ആഴ്ചകൾകൊണ്ടു പകുതിയിൽ താഴെയായി. ജർമൻ ഗവൺമെന്റ് ബാങ്കിന് രക്ഷാപദ്ധതി പ്രഖ്യാപിക്കേണ്ട നിലയാണെന്നു പലരും പറയുന്നു.ചൈനീസ് സൂചിക 1.75 ശതമാനം താണു. ചൈനയിൽ കൂടുതൽ കമ്പനികൾ പാപ്പരാകും എന്നാണ് ആശങ്ക.


ഡോളറിനും ക്ഷീണമായി. ഇതു രൂപയ്ക്കു നേട്ടമുണ്ടാക്കി. ഡോളർ നിരക്ക് അഞ്ചു പൈസ താണ് 66.61 രൂപയായി. രാവിലെ 66.79 രൂപ വരെ കയറിയിട്ടാണു ഡോളർ താണത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.