പാമോയിലിന് ഇറക്കുമതിച്ചുങ്കം കുറച്ചു
പാമോയിലിന് ഇറക്കുമതിച്ചുങ്കം കുറച്ചു
Saturday, September 24, 2016 10:56 AM IST
ന്യൂഡൽഹി: പാമോയിൽ, ഗോതമ്പ്, ഉരുളക്കിഴങ്ങ് എന്നിവയുടെ ഇറക്കുമതിച്ചുങ്കം കുറച്ചു. ഇവയുടെ വില പിടിച്ചുനിർത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്. അസംസ്കൃത പാമോയിലിന്റെ ഡ്യൂട്ടി 12.5 ശതമാനത്തിൽനിന്ന് ഏഴരശതമാനമായും ശുദ്ധീകരിച്ചതിന്റേത് 20 ശതമാനത്തിൽനിന്ന് 15 ശതമാനമായും കുറച്ചു. ഗോതമ്പിന്റെ ഡ്യൂട്ടി 30–ൽ നിന്ന് പത്തുശതമാനമാക്കി. ഉരുളക്കിഴങ്ങിന്റേത് 25–ൽ നിന്ന് പത്തുശതമാനമാക്കി.


കഴിഞ്ഞവർഷം ഗോതമ്പ് ഉത്പാദനം കുറവായിരുന്നു. ഇക്കൊല്ലത്തെ കൃഷിയുടെ വിളവ് ഫെബ്രുവരിയോടെയേ വരൂ. അതിനാൽ ഫെബ്രുവരി വരെയാണ് തീരുവവർധന. ഉരുളക്കിഴങ്ങിന്റെയും കഴിഞ്ഞ സീസണിലെ ഉത്പാദനം കുറവായിരുന്നു. ഭക്ഷ്യ എണ്ണയുടെ കാര്യത്തിൽ ഈവർഷം റിക്കാർഡ് ഇറക്കുമതിയാണ് നടക്കാൻപോകുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.