ഇതു താൻടാ അമ്മ സ്റ്റൈൽ ; ഇനി തമിഴ്നാട്ടിൽ എല്ലാവർക്കും ഇന്റർനെറ്റ്
ഇതു താൻടാ അമ്മ സ്റ്റൈൽ ; ഇനി തമിഴ്നാട്ടിൽ എല്ലാവർക്കും ഇന്റർനെറ്റ്
Friday, September 23, 2016 11:10 AM IST
ചെന്നൈ: തമിഴ്നാട് മക്കൾക്ക് അമ്മയുടെ സമ്മാനങ്ങൾ നിലയ്ക്കുന്നില്ല. കഴിഞ്ഞ ദിവസം അവിവാഹിതരായ പെൺകുട്ടികൾക്ക് എട്ടു ഗ്രാം സ്വർണനാണയം നല്കിയതിനു പിന്നാലെ സംസ്‌ഥാനത്തുള്ളവർക്ക് സൗജന്യ ഇന്റർനെറ്റ് സംവിധാനവും വരുന്നു. തമിഴ്നാട്ടിലെ 50 കേന്ദ്രങ്ങളിൽ വൈ ഫൈ സംവിധാനം ഒരുക്കാനാണ് പുതിയ പദ്ധതി. വലിയ ബസ് സ്റ്റാൻഡുകൾ, മാളുകൾ, പാർക്കുകൾ തുടങ്ങിയ ജനസാന്ദ്രതയേറിയ മേഖലകളിലായിരിക്കും വൈഫൈ ഒരുക്കുക. മാത്രമല്ല ഹയർ സെക്കൻഡറി സ്കൂൾ, കോളജ് വിദ്യാർഥികൾക്കും ഇന്റർനെറ്റ് സേവനം ലഭിക്കും. ഇതിന് 50 സ്കൂളുകൾക്കായി 10 കോടി രൂപയുടെ ഫണ്ട് അനുവദിച്ചിട്ടുണ്ട്.


അമ്മ വാട്ടർ, അമ്മ സിമന്റ്, അമ്മ മെഡിസിൻ, അമ്മ കാന്റീൻ, അമ്മ കല്യാണമണ്ഡപം തുടങ്ങി അമ്മ ബ്രാൻഡുകളുടെ ശ്രേണിയിൽ അവസാനത്തേതാണ് വൈഫൈ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.