സംരംഭകർക്കായി ഫെഡറൽ ബാങ്കിന്റെ ഗ്രീൻ റൂം
സംരംഭകർക്കായി ഫെഡറൽ ബാങ്കിന്റെ ഗ്രീൻ റൂം
Thursday, September 22, 2016 11:07 AM IST
കൊച്ചി: സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുതിനു ഫെഡറൽ ബാങ്കിന്റെ വിവിധ പരിപാടികളുടെ ഭാഗമായി ബംഗളുരുവിൽ നാളെ “ഗ്രീൻ റൂം’ ഒരുങ്ങുന്നു. ഉത്സാഹഭരിതരായ സംരംഭകർക്കു സ്റ്റാർട്ടപ്പുകളെ അവതരിപ്പിക്കുന്നതിനു രാജ്യത്തെ ഏറ്റവും മെച്ചപ്പെട്ട പരിപാടിയാണ് റസിഡൻസി റോഡ് ചാൻസറി പവലിയനിൽ സംഘടിപ്പിക്കുന്ന ഗ്രീൻ റൂം. ആരംഭഘട്ടത്തിലുള്ള സ്റ്റാർട്ടപ്പ് സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനും അവർക്കാവശ്യമായ സമഗ്ര പ്രവർത്തനാന്തരീക്ഷം ഒരുക്കിക്കൊടുക്കുന്നതിലും അതീവ ശ്രദ്ധാലുക്കളായ ഫെഡറൽ ബാങ്ക് ഈ വർഷം ആദ്യം “ലോഞ്ച് പാഡ്’ ഒരുക്കിയിരുന്നു.

ഇന്ത്യയിലെ യഥാർഥ പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കുകയാണ് ഈ പരിപാടിയുടെ പ്രധാന ഉദ്ദേശ്യം. സ്റ്റാർട്ടപ്പുകൾ, നിക്ഷേപകർ, നിക്ഷേപ ബാങ്കുകൾ, കോർപ്പറേറ്റുകൾ, സൂക്ഷ്മ, ഇടത്തരം, ചെറുകിട സേവനദാതാക്കൾ, മെന്റർമാർ, സിഎ/ സിഎസ്, ഐടി സ്‌ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ക്ഷണിതാക്കൾ ഈ പരിപാടിയിൽ പങ്കെടുക്കും. “ഇന്ത്യ ദി സ്പിരിറ്റ് ഓഫ് എൻട്രപ്രണർഷിപ്പ് ആൻഡ് ദി ഫ്യൂച്വർ’ എന്ന വിഷയത്തിൽ മുഖ്യാതിഥിയായി ശശി തരൂർ എംപി സംസാരിക്കും. ഫെഡറൽ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസൻ ആമുഖപ്രഭാഷണം നടത്തും. ഫെഡറൽ ബാങ്കിന്റെ ലോഞ്ച് പാഡിലൂടെ കടന്നുവരുന്ന വരുംതലമുറ അഗ്രോടെക് കമ്പനിയായ പ്ലക്ക് ഫ്രഷ് അഗ്രോ പ്രൈവറ്റ് ലിമിറ്റഡിന്റെ അടുക്കളത്തോട്ടത്തിൽ നടാൻ പാകത്തിൽ തയാറാക്കിയ പച്ചക്കറിത്തൈകളുടെ വിതരണോദ്ഘാടനവും ചടങ്ങിൽ നടക്കും.


മേപ് ഗ്രൂപ്പ് എംഡി ജേക്കബ് മാത്യു, ഫെഡറൽ ബാങ്ക് എഡിജിഎം കെ.പി. സണ്ണി, ആറിൻ ക്യാപിറ്റൽ എംഡി ദീപക് നടരാജൻ, 03 ക്യാപ്പിറ്റൽ സിഇഒയും എംഡിയുമായ ശ്യാം ഷെന്റർ, ഇ ആൻഡ് വൈ പാർട്ണർ കെ.ടി. ചാണ്ടി, അക്യൂമെൻ പാർട്ണർ നാഗരാജ് പ്രകാശം, പേപ്പർ ബോട്ട് സ്‌ഥാപകനും സിഇഒയുമായ നീരജ് കാക്കർ, ഐഐഎച്ച്ആറിലെ സുധ മൈസൂർ തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകും. ഫെഡറൽ ബാങ്കും ഫെഡറൽ ബാങ്ക് ലോഞ്ച് പാഡ് പിന്തുണയുള്ള സ്റ്റാർട്ടപ്പ് കമ്പനിയായ ബ്ലൂം ബ്ലൂം ഡ്രീംബിസ് പ്രൈവറ്റ് ലിമിറ്റഡും ചേർന്നാണ് ഗ്രീൻ റൂം സംഘടിപ്പിക്കുന്നത്. <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ംംം.ഴൃലലിൃീീാഴഹീയമഹ.രീാ എന്ന വെബ്സൈറ്റ് വഴി പരിപാടിയിൽ രജിസ്റ്റർ ചെയ്യാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.