സോഫ്റ്റ്വെയർ തട്ടിപ്പ്: ഫോക്സ്വാഗൺ ഇന്ത്യയിലെ കാറുകൾ തിരിച്ചുവിളിച്ചു തുടങ്ങി
സോഫ്റ്റ്വെയർ തട്ടിപ്പ്: ഫോക്സ്വാഗൺ ഇന്ത്യയിലെ കാറുകൾ തിരിച്ചുവിളിച്ചു തുടങ്ങി
Wednesday, September 21, 2016 11:18 AM IST
ന്യൂഡൽഹി: മലിനീകരണത്തോത് കുറച്ചു കാണിക്കുന്ന സോഫ്റ്റ്വെയർ തട്ടിപ്പുനടത്തി വിവാദത്തിലായ ഫോക്സ്വാഗൺ ഇന്ത്യയിലെ കാറുകൾ തിരിച്ചുവിളിച്ചുതുടങ്ങി. പഴയ തലമുറയിൽപ്പെട്ട സ്കോഡ സൂപ്പെർബ് മോഡലാണ് ഇപ്പോൾ തിരിച്ചുവിളിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷമാണ് സൂപ്പെർബിന്റെ നിർമാണം കമ്പനി നിർത്തിയത്. അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും ഏറ്റവുമധികം തട്ടിപ്പ് ഉപകരണം ഘടിപ്പിച്ചിരുന്നത് ഈ മോഡലിൽ ആയതിനാലാണ് ഇന്ത്യയിൽ പ്രാഥമിക ഘട്ടത്തിൽ സൂപ്പെർബിനെ തിരിച്ചുവിളിച്ചത്. പരിസ്‌ഥിതിക്ക് പ്രശ്നമുണ്ടാക്കില്ലെന്ന് കമ്പനി പറയുമ്പോഴും ഇന്ത്യയിലെ സുരക്ഷാ നിയമങ്ങൾ അമേരിക്കയിലെയും യൂറോപ്പിലെയും സുരക്ഷാ നിയമങ്ങളേക്കാളും സൗമ്യമാണെന്നത് കമ്പനിക്കെതിരേ സംശയത്തിന്റെ വിരൽ ചൂണ്ടുന്നുണ്ട്.


തിരിച്ചുവിളിച്ചതിനെത്തുടർന്ന് കാറുടമകൾ കമ്പനിയുമായോ ഡീലർമാരുമായോ ബന്ധപ്പെടണമെന്നാണ് ഫോക്സ്വാഗൺ ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്. പരിഷ്കരിച്ച എൻജിനായിരിക്കും വാഹനത്തിൽ ഘടിപ്പിച്ചു നല്കുക. വൻ വിവാദങ്ങൾക്കു വഴിയൊരുക്കിയെങ്കിലും സോഫ്റ്റ്വെയർ തട്ടിപ്പ് യൂറോപ്യൻ രാജ്യങ്ങളിൽ ഫോക്സ്വാഗണിന്റെ ജനപ്രീതി ഇടിച്ചിട്ടില്ല. വില്പനയിൽ കുറവുണ്ടായിട്ടില്ലെന്ന് യൂറോപ്യൻ മാധ്യങ്ങൾ റിപ്പോർട്ട് ചെയ്തു.

ഔഡി, ബെന്റ്ലി, ലംബോർഗിനി, പോർഷെ, സ്കോഡ തുടങ്ങിയ ബ്രാൻഡുകൾ ഫോക്സ്വാഗൺ ഗ്രൂപ്പിന്റെ ഉടമസ്‌ഥതയിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.