പുതിയ ബൈക്കുകളുമായി ടിവിഎസ്
പുതിയ ബൈക്കുകളുമായി ടിവിഎസ്
Monday, September 19, 2016 11:09 AM IST
ചെന്നൈ: പുതിയ മോഡൽ ബൈക്കുകളുമായി ടിവിഎസ് മോട്ടോർ കമ്പനി. കമ്പനിയുടെ ജനപ്രിയ മോഡലുകളായ സ്റ്റാർ സിറ്റി പ്ലസ്, ടിവിഎസ് സ്പോർട്ട് മോഡലുകൾ പുതിയ നിറത്തിലാണ് അവതരിപ്പിച്ചിക്കുന്നത്. ഫെസ്റ്റിവൽ സീസൺ മുന്നിൽക്കണ്ടാണ് കമ്പനിയുടെ നീക്കം. സ്റ്റാർ സിറ്റി പ്ലസ് സ്പോട്ട്ലൈറ്റ് വൈറ്റ് നിറത്തിലും ടിവിഎസ് സ്പോർട്ട് ബ്ലാക്ക് സിൽവർ നിറത്തിലുമാണ്. ഇതോടെ സ്റ്റാർ സിറ്റി പ്ലസ് 11 കളർ വേരിയന്റിലും സ്പോർട്ട് ഒമ്പത് കളർ വേരിയന്റിലും ലഭ്യമാണ്.


109.7 സിസി എൻജിനിൽ ഇറങ്ങുന്ന സ്റ്റാർ സിറ്റി പ്ലസിന് രാജ്യത്ത് വൻ സ്വീകാര്യതയാണുള്ളത്. 44,300 രൂപയാണ് ഡൽഹിയിലെ എക്സ് ഷോറൂം വില. 99.7 സിസി എൻജിനുള്ള സ്പോർട്ടിന് 95 കിലോമീറ്റർ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. വില 36,800 രൂപ (എക്സ് ഷോറൂം ഡൽഹി).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.