ഓണം കഴിഞ്ഞു; വിപണിയിൽ പ്രതീക്ഷയർപ്പിച്ച് കാർഷികമേഖല
ഓണം കഴിഞ്ഞു; വിപണിയിൽ പ്രതീക്ഷയർപ്പിച്ച് കാർഷികമേഖല
Sunday, September 18, 2016 11:30 AM IST
<ആ>വിപണി വിശേഷം / കെ.ബി. ഉദയഭാനു

കൊച്ചി: കാർഷികമേഖല ഓണാഘോഷങ്ങളിൽ അമർന്നത് ടെർമിനൽ മാർക്കറ്റിലേക്കുള്ള ചരക്കുവരവ് കുറച്ചു. ഓണ ഡിമാൻഡ് കഴിഞ്ഞ അവസരത്തിൽ വെളിച്ചെണ്ണവിലയിൽ കൃത്രിമ മുന്നേറ്റം. പുതിയ ആവശ്യക്കാരുടെ അഭാവം കുരുമുളകിനെ തളർത്തി. ഉത്സവദിനങ്ങൾ കഴിഞ്ഞ സാഹചര്യത്തിൽ ഹൈറേഞ്ചിൽ ഏലക്ക വിളവെടുപ്പ് ഊർജിതമാകും. സ്വർണവില താഴ്ന്നു.

കാർഷികകേരളം ഓണലഹരിയിൽ അമർന്നതിനാൽ ഉത്പാദനകേന്ദ്രങ്ങളിൽനിന്നു വിപണികളിലേക്കുള്ള ചരക്കുവരവ് കുറഞ്ഞു. വിപണിയും ഈ അവസരത്തിൽ നിർജീവമായതോടെ പ്രമുഖ ഉത്പന്നങ്ങളുടെ വില നേരിയ റേഞ്ചിൽ നീങ്ങി. അവധിദിനങ്ങൾ മുൻനിർത്തി അന്തർസംസ്‌ഥാന വ്യാപാരികൾ മാർക്കറ്റിൽനിന്നു വിട്ടുനിന്നു. വിദേശ ആവശ്യം കുറഞ്ഞതിനാൽ കയറ്റുമതിക്കാരും രംഗത്തില്ല.

<ആ>നാളികേരം

വെളിച്ചെണ്ണവില ഓണ ഡിമാൻഡിനിടെ സ്റ്റെഡിയായി നീങ്ങിയെങ്കിലും തിരുവോണം കഴിഞ്ഞതോടെ നിരക്ക് കുതിച്ചു. അയൽസംസ്‌ഥാനങ്ങളിൽനിന്നുള്ള എണ്ണനീക്കം ചുരുങ്ങിയ തക്കത്തിന് വിലയുയർത്താൻ ഒരു വിഭാഗം നീക്കം നടത്തി. 8,800ൽ വില്പന തുടങ്ങിയ കൊച്ചി മാർക്കറ്റ് വാരാന്ത്യം 9,200 രൂപയിലാണ്. സാധാരണ ഓണം ഡിമാൻഡ് കഴിയുമ്പോൾ തളരുന്ന എണ്ണവിപണി ഇക്കുറി മികവു കാഴ്ചവച്ചത് സ്റ്റോക്കിസ്റ്റുകൾക്ക് ആവേശമായി. ഉത്പാദന മേഖലകളിൽനിന്നുള്ള കൊപ്ര നീക്കം കുറവാണ്. 6,010 രൂപയിൽനിന്ന് കൊപ്ര ശനിയാഴ്ച 6,280 രൂപയായി. വിപണിയുടെ ചലനങ്ങൾ കണക്കിലെടുത്താൽ ഇനി കാര്യമായ കുതിപ്പിനു സാധ്യതയില്ല. അതേസമയം ഉത്പാദകർ കൊപ്രനീക്കം നിയന്ത്രിച്ചാൽ മില്ലുകാർക്ക് വിലയുയർത്തി ചരക്ക് സംഭരിക്കുകയല്ലാതെ മറ്റു മാർഗങ്ങളില്ല. ദീപാവലി ഡിമാൻഡ് മുന്നിൽക്കണ്ട് മുംബൈ മാർക്കറ്റിൽ പാചക എണ്ണകൾ ചൂടുപിടിച്ചാൽ അത് വെളിച്ചെണ്ണയ്ക്കും നേട്ടമാകും.

<ആ>കുരുമുളക്

<ശാഴ െൃര=/ിലംശൊമഴലെ/2015ഷമിൗ05ുലുലൃ.ഷുഴ മഹശഴി=ഹലളേ>വിദേശത്തുനിന്നു സുഗന്ധവ്യഞ്ജനങ്ങൾക്കു പുതിയ ആവശ്യക്കാരില്ല. ഉത്സവ ദിനങ്ങൾ കാരണം ഒട്ടുമിക്ക ഭാഗങ്ങളിലെ തോട്ടങ്ങളും നിശ്ചലമായിരുന്നു. കുരുമുളകിന് ആവശ്യം ചുരുങ്ങിയതോടെ വില 71,900 രൂപയായി താഴ്ന്നു. ഉത്പാദന മേഖല തുലാവർഷത്തെ ഉറ്റുനോക്കുന്നു. മഴ അനുകൂലമായാൽ അടുത്ത സീസണിൽ വിളവുയരും. കേരളത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് ഉത്പാദനം കുറയുമെന്നാണു പ്രാഥമിക വിലയിരുത്തൽ.

രാജ്യാന്തര മാർക്കറ്റിൽ ഇന്ത്യൻ നിരക്ക് ടണ്ണിന് 11,000 ഡോളർ. ഇന്തോനേഷ്യയിൽ വിളവെടുപ്പ് പുരോഗമിക്കുന്നു. ബ്രസീലിയൻ തോട്ടങ്ങളും വിളവെടുപ്പിനുള്ള ഒരുക്കത്തിലാണ്. വൈകാതെ ഇരു രാജ്യങ്ങളും പുതിയ ചരക്ക് അന്താരാഷ്ട്ര മാർക്കറ്റിൽ ഇറക്കും. ക്രിസ്മസ് ആവശ്യങ്ങൾ മുന്നിൽക്കണ്ട് യുഎസ് ബയറർമാർ വിയറ്റ്നാമുമായി മുൻകൂർ കച്ചവടങ്ങൾ ഉറപ്പിക്കുന്നുണ്ട്. വിയറ്റ്നാം ടണ്ണിന് 9000 ഡോളറിന് ഓഫറുകൾ ഇറക്കി. നിലവിൽ യൂറോപ്യൻ ബയറർമാർ മലബാർ മുളകിൽ താത്പര്യം കാണിച്ചിട്ടില്ല.


<ആ>ഏലം

<ശാഴ െൃര=/ിലംശൊമഴലെ/2015ാമൃരവ02രമൃറീാമാ.ഷുഴ മഹശഴി=ഹലളേ>ഉത്സവാഘോഷങ്ങൾ കഴിഞ്ഞ സാഹചര്യത്തിൽ ഇന്നുമുതൽ ഹൈറേഞ്ചിലെ ഏലത്തോട്ടങ്ങളിൽ വിളവെടുപ്പ് ഊർജിതമാക്കും. ലേലകേന്ദ്രങ്ങളിൽ പുതിയ ഏലക്ക എത്തിയെങ്കിലും ലഭ്യത ഉയരുന്നതോടെ വിലയിൽ ചാഞ്ചാട്ടം പ്രതീക്ഷിക്കാം. മികച്ചയിനം ഏലത്തിന് പിന്നിട്ട വാരം ആഭ്യന്തര ആവശ്യം ശക്‌തമായിരുന്നു.

ദീപാവലി, ദസറ വേളയിലെ ഡിമാൻഡ് മുൻനിർത്തി ഡൽഹി, കാൺപുർ, ഗ്വാളിയർ തുടങ്ങിയ ഭാഗങ്ങളിലെ വൻകിട സ്റ്റോക്കിസ്റ്റുകൾ ഏലക്ക വാങ്ങി. ഒക്ടോബറിൽ വിളവെടുപ്പ് ഊർജിതമാക്കുന്നതോടെ കേരളത്തിലെയും തമിഴ്നാട്ടിലെയും ലേലങ്ങളിൽ വർധിച്ച അളവിൽ ഏലക്ക വില്പനയ്ക്കെത്തുമെന്ന നിഗമനത്തിലാണ് വാങ്ങലുകാർ.

<ആ>റബർ

<ശാഴ െൃര=/ിലംശൊമഴലെ/2015ഷമിൗ24ൃൗയലൃവെലലേ.ഷുഴ മഹശഴി=ഹലളേ>റബർ ടാപ്പിംഗ് നിലച്ചത് ലാറ്റക്സ് ക്ഷാമത്തിന് ഇടയാക്കി. ഉത്സവവേളയിൽ ലഭ്യത ചുരുങ്ങുമെന്നു മനസിലാക്കി വ്യവസായികൾ രംഗം വിട്ടതിനാൽ മുഖ്യ വിപണികളിൽ റബറിൽ കാര്യമായ ഇടപാടുകൾ നടന്നില്ല. റബർ അവധി നിരക്കുകൾ പല അവസരത്തിലും നേരിയ റേഞ്ചിൽ നീങ്ങി. നാലാം ഗ്രേഡ് റബർ 12,100ലും അഞ്ചാം ഗ്രേഡ് 11,000 രൂപയിലുമാണ്.

ചൈനയുടെ റബർ ഇറക്കുമതി ഉയർന്നത് വ്യവസായികളെയും നിക്ഷേപകരെയും റബറിലേക്ക് അടുപ്പിച്ചു. ടോക്കോമിൽ റബർ കിലോ 160 യെന്നിനു മുകളിൽ സ്‌ഥിരത കൈവരിക്കാനുള്ള നീക്കത്തിലാണ്.

<ആ>സ്വർണം

സ്വർണവില താഴ്ന്നു. ആഭരണകേന്ദ്രങ്ങളിൽ 23,320 രൂപയിൽ കൈമാറ്റം നടന്ന പവൻ വാരാവസാനം 23,200 രൂപയായി. ആഗോള നിക്ഷേപകർ വാരമധ്യം പുറത്തുവരുന്ന യുഎസ് ഫെഡ് റിസർവ് യോഗ തീരുമാനത്തെ ഉറ്റുനോക്കുന്നു. അമേരിക്ക പലിശ നിരക്കുകളിൽ ഭേദഗതി വരുത്തിയാൽ സ്വർണവിലയിൽ ചലനം പ്രതീക്ഷിക്കാം. ന്യൂയോർക്കിൽ ഒരു ട്രോയ് ഔൺസ് സ്വർണം 1328 ഡോളറിൽനിന്ന് 1305 വരെ ഇടിഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.