മാരുതി വിറ്റാര ബ്രെസ്സ കുതിപ്പിന്റെ പാതയിൽ
മാരുതി വിറ്റാര ബ്രെസ്സ കുതിപ്പിന്റെ പാതയിൽ
Saturday, September 17, 2016 11:37 AM IST
ന്യൂഡൽഹി: പ്രതീക്ഷിച്ചതിലും ജനശ്രദ്ധ നേടി മാരുതി സുസുകിയുടെ വിറ്റാര ബ്രെസ്സ കുതിപ്പു തുടരുന്നു. മാർച്ച് എട്ടിന് ഇന്ത്യൻ നിരത്തുകളിൽ അവതരിച്ച ബ്രസ്സ ഇതുവരെ 1.2 ലക്ഷം ബുക്കിംഗുകൾ പിന്നിട്ടു. വെയ്റ്റിംഗ് കാലാവധി ഇപ്പോൾ ഏഴു മുതൽ പത്തു മാസം വരെയാണ്.

ഇന്ത്യയിലെ കാർ നിർമാതാക്കളുടെ സംഘടനയുടെ കണക്കനുസരിച്ച് ഇന്ത്യയിൽ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന യൂട്ടിലിറ്റി വെഹിക്കിൾ ബ്രെസ്സയാണ്. ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ വിറ്റാര ബ്രെസ്സ 41,484ഉം ഹ്യുണ്ടായി ക്രെറ്റ 39,088ഉം ടൊയോട്ട ഇന്നോവ 35,693ഉം മഹീന്ദ്ര ബൊലേറോ 22,673ഉം ഫോർഡ് എക്കോ സ്പോട്ട് 21,564ഉും എണ്ണം നിരത്തിലിറങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.