പുതിയ ഫോർച്യൂണർ നവംബറിൽ
പുതിയ ഫോർച്യൂണർ നവംബറിൽ
Saturday, September 17, 2016 11:37 AM IST
മുംബൈ: ഫോർച്യൂണറിന്റെ പുതിയ പതിപ്പ് ഇന്ത്യയിൽ അവതരിപ്പിക്കാൻ ടൊയോട്ട ഒരുങ്ങുന്നു. പുറത്തുവിട്ട റിപ്പോർട്ടനുസരിച്ച് നവംബർ ആദ്യവാരം പുതിയ ഫോർച്യണർ വിപണിയിലെത്തും. പഴയ വാഹനത്തേക്കാളും നിരവധി മാറ്റങ്ങളോടെയാണ് വാഹനം എത്തുകയെന്നാണ് അണിയറ സംസാരം. ഇന്നോവ നിർത്തി ഇന്നോവ ക്രിസ്റ്റ അവതരിച്ചപോലെതന്നെയാണ് പുതിയ ഫോർച്യൂണർ എത്തുക. ടോയോട്ടയുടെ ടിഎൻജിഎ പ്ലാറ്റ്ഫോമിൽ നിർമിക്കുന്നതിനാൽ കൂടുതൽ യാത്രാസുഖം ലഭിക്കുമെന്നും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ക്രിസ്റ്റയ്ക്കു നല്കിയതുപോലെ 2.4 ലിറ്റർ, 2.8 ലിറ്റർ ഡീസൽ എൻജിനുകളിലാണ് ഫോർച്യൂണർ എത്തുക. 24 ലക്ഷം മുതൽ 30 ലക്ഷം രൂപ വരെയാണ് പ്രതീക്ഷിക്കുന്ന വില.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.