സിമന്റ് കമ്പനികൾക്കു പിഴശിക്ഷ
സിമന്റ് കമ്പനികൾക്കു പിഴശിക്ഷ
Wednesday, August 31, 2016 11:15 AM IST
ന്യൂഡൽഹി: സിമന്റ് കമ്പനികളുടെ ഒത്തുകളിക്കു പിഴശിക്ഷ. പത്തു കമ്പനികൾ മൊത്തം 6317 കോടി രൂപയാണു കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ചുമത്തിയത്.

എസിസി 1147.59 കോടി രൂപ, എസിഎൽ 1163.91 കോടി, ജയപ്രകാശ് അസോസ്യേറ്റ്സ് 1323.60 കോടി, അൾട്രാടെക് 1175.49 കോടി, ലാഫാർജ് 490.01 കോടി, രാംകോ 258.63 കോടി, ഇന്ത്യാ സിമന്റ്സ് 187.48 കോടി, ജെകെ സിമന്റ്സ് 128.54 കോടി, സെഞ്ചുറി 274.02 കോടി എന്നിങ്ങനെയാണു പിഴ.

കമ്പനികൾ പരസ്പരധാരണയിൽ വില വർധിപ്പിച്ച് ഉപയോക്‌താക്കളെ ചൂഷണം ചെയ്തതിനെതിരേയാണു പിഴ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.