ജോയ് ആലുക്കാസ് ഫൗണ്ടേഷൻ കാഴ്ചയില്ലാത്തവർക്ക് സ്മാർട്ട് ഫോണുകൾ സമ്മാനിച്ചു
ജോയ് ആലുക്കാസ് ഫൗണ്ടേഷൻ  കാഴ്ചയില്ലാത്തവർക്ക് സ്മാർട്ട് ഫോണുകൾ സമ്മാനിച്ചു
Wednesday, August 31, 2016 11:15 AM IST
കോട്ടയം: ജോയ്ആലുക്കാസ് ഫൗണ്ടേഷൻ കാഴ്ചയില്ലാത്തവർക്ക് പ്രത്യേക ആപ്ലിക്കേഷനോടുകൂടിയ പുതുമയാർന്ന സ്മാർട്ട് ഫോണുകൾ സമ്മാനിച്ചു.

കോട്ടയം ലൂർദ് പബ്ലിക് സ്കൂൾ ഹാളിൽ ജോളി സിൽക്സ് മാനേജിംഗ് ഡയറക്ടർ ജോളി ജോയ് ആലുക്കാസ് വിതരണോദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഫാ. ജോസഫ് മണക്കുളം, സിസ്റ്റർ ഡോളറസ് കണ്ണമ്പുഴ, ജോയ് ആലുക്കാസ് ഫൗണ്ടേഷൻ ചീഫ് കോ–ഓർഡിനേറ്റർ പി.പി. ജോസ്, ഫാ. സോളമൻ സിഎംഐ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ഡോ. പി.ആർ. സോന എന്നിവർ പങ്കെടുത്തു.

സെപ്റ്റംബർ രണ്ടാം വാരം തൃശൂരിൽവച്ച് 50 പേർക്കുകൂടി ഫോണുകൾ സമ്മാനിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.