അദാനി ഗ്രൂപ്പ് സോളാർ ഉപകരണ നിർമാണ കമ്പനി ആരംഭിക്കുന്നു
അദാനി ഗ്രൂപ്പ് സോളാർ ഉപകരണ നിർമാണ കമ്പനി ആരംഭിക്കുന്നു
Tuesday, August 30, 2016 11:30 AM IST
മുംബൈ: സോളാർ പവർ എക്വിപ്മെന്റ് കമ്പനി ആരംഭിക്കാൻ ഗൗതം അദാനിയുടെ ഉടമസ്‌ഥതയിലുള്ള അദാനി എന്റർപ്രൈസസ് തയാറെടുക്കുന്നു.

ഈ വർഷം അവസാനത്തോടെ ഗുജറാത്തിൽ കമ്പനി ആരംഭിക്കാനാണ് ഉദേശിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. പ്രാഥമിക ഘട്ടത്തിൽ സോളാർ മോഡ്യുൾസും ഫോട്ടോ വോൾട്ടായിക് സെല്ലുകളുടെയും നിർമാണമാണ് കമ്പനി നടത്തുക. ഇത് ഈ വർഷംതന്നെ ആരംഭിക്കാനാണ് ഉദേശിക്കുന്നതെന്നും സോളാർ മാനുഫാക്ചറിംഗ് ചീഫ് എക്സിക്യുട്ടീവ് സമീർ വോറ പറഞ്ഞു.


ഇതിനൊപ്പം 2000 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന 1200 മെഗാവാട്ട് ശേഷിയുള്ള സ്പെഷൽ പർപ്പസ് വെഹിക്കിൾ മുദ്ര സോളാർ നിർമിക്കാനും കമ്പനി തയാറെടുക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ സോളാർ പവർ ഇക്കോ സിസ്റ്റത്തിന്റെ ഭാഗമാകുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും സമീർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.