റിലയൻസ് ജിയോ ഇഫക്ട്; എയർടെൽ ഡാറ്റാ നിരക്ക് കുറച്ചു
റിലയൻസ് ജിയോ ഇഫക്ട്; എയർടെൽ ഡാറ്റാ നിരക്ക് കുറച്ചു
Monday, August 29, 2016 10:28 AM IST
ന്യൂഡൽഹി: രാജ്യത്ത് റിലയൻസ് ജിയോ കുതിപ്പു തുടങ്ങിയ സാഹചര്യത്തിൽ പ്രധാന ടെലികോം കമ്പനിയായ ഭാരതി എയർടെൽ നിരക്കിളവുമായി രംഗത്ത്. 4ജി/3ജി ഡാറ്റാ പായ്ക്കിൽ 80 ശതമാനം പ്രത്യേക ഇളവാണ് എയർടെൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുപ്രകാരം ഒരു ജിബി ഇന്റൻനെറ്റ് ഡാറ്റയുടെ പുതുക്കിയ നിരക്ക് 51 രൂപയായിരിക്കും. ഒരു വർഷത്തേക്ക് ഈ പ്രത്യേക സ്കീം എടുക്കാനായി 1498 രൂപ റീചാർജ് ചെയ്യണം. പിന്നീട് ഉപയോഗിക്കുന്നതനുസരിച്ച് എത്ര തവണവേണമെങ്കിലും 51 രൂപയ്ക്ക് റീചാർജ് ചെയ്ത് ഒരു ജിബി ഡാറ്റാ സ്വന്തമാക്കാം. 28 ദിവസത്തിന് 259 രൂപ പായ്ക്കിനാണ് 51 രൂപ. 748 രൂപയുടെ പായ്ക്കിന് 99 രൂപയായിരിക്കും എയർടെൽ ഈടാക്കുക. നാളെ മുതൽ രാജ്യവ്യാപകമായി സ്കീം പ്രാബല്യത്തിൽ വരുമെന്ന് ഭാരതി എയർടെൽ വാർത്താക്കുറിപ്പിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.