ടയർ ലോബി വിപണി വിട്ടു; കർഷകർക്കു തിരിച്ചടി
ടയർ ലോബി വിപണി വിട്ടു; കർഷകർക്കു തിരിച്ചടി
Sunday, August 28, 2016 11:28 AM IST
<ആ>വിപണി വിശേഷം / കെ.ബി. ഉദയഭാനു

കൊച്ചി: ഓണാവശ്യങ്ങൾക്കായി കാർഷികമേഖല റബറുമായി വില്പനയ്ക്കെത്തിയതു കണ്ട് ടയർ ലോബി മുഖ്യവിപണികളിൽനിന്ന് അകന്നത് വിലത്തകർച്ചയ്ക്കിടയാക്കി. നാളികേര വിളവെടുപ്പും കൊപ്ര സംസ്കരണവും പുരോഗമിക്കുന്നു, എണ്ണവിപണിയിൽ സാങ്കേതിക തിരുത്തലിനു സാധ്യത. തളർച്ചയുടെ ദിനങ്ങൾക്കു ശേഷം കുരുമുളകുവിലയിൽ മുന്നേറ്റം. പുതിയ ഏലക്ക എത്തി. ആഗോള സ്വർണവിപണി സെല്ലിംഗ് മൂഡിൽ.


<ആ>റബർ

ഉത്സവാവശ്യങ്ങൾ മുന്നിൽക്കണ്ട് കാർഷികമേഖല റബറുമായി വിപണിയിൽ എത്തിയപ്പോൾ ആട് കിടന്നിടത്ത് പൂട പോലുമില്ലാത്ത അവസ്‌ഥ. പുതിയ ചരക്കുവരവ് കണ്ട് ടയർ ലോബി സംഘടിതരായി മുഖ്യവിപണികളിൽനിന്ന് ഓടിയൊളിച്ചത് വിലത്തകർച്ചയ്ക്കിടയാക്കി. ഉൾനാടൻ ഗ്രാമങ്ങളിൽനിന്നുപോലും പുതിയ ഷീറ്റ് വില്പനയ്ക്കു വന്നു. വ്യവസായികളുടെ അഭാവം മൂലം ആർഎസ്എസ് നാലാം ഗ്രേഡ് 13,800ൽനിന്ന് 12,500ലേക്കിടിഞ്ഞു. വാരാവസാനം ഉത്പാദകർ ഷീറ്റ് നീക്കം നിയന്ത്രിച്ചതോടെ നിരക്ക് 12,700ലേക്കു കയറി. അഞ്ചാം ഗ്രേഡിന് 1000 രൂപ നഷ്ടപ്പെട്ട് 12,500 രൂപയിലാണ്. 8,000 രൂപയിൽനിന്ന് ലാറ്റക്സ് പൊടുന്നനെ 7,200ലേക്ക് ഇടിഞ്ഞത് ചെറുകിട കർഷകരെ സമ്മർദത്തിലാക്കി. വെട്ടുകൂലിക്കു പോലും ഈ വില തികയില്ലെന്ന അവസ്‌ഥ ഉത്സവാഘോഷങ്ങൾക്കു മങ്ങലേല്പിക്കുമൊയെന്ന ആശങ്കയിലാണ് ചെറുകിട കർഷകർ. ഈ വാരവും ഉയർന്ന അളവിൽ റബർ വില്പനയ്ക്കെത്താം.

വിദേശത്തും റബറിനു തളർച്ച. ക്രൂഡ് ഓയിലിനു നേരിട്ട തളർച്ചയും ചൈനീസ് മാർക്കറ്റിൽ റബർവില ഇടിഞ്ഞതുമെല്ലാം നിക്ഷേപകരെ വിപണിയിൽനിന്ന് അകറ്റി. ജൂലൈയിൽ ചൈനയുടെ റബർ ഇറക്കുമതി 46 ശതമാനം ഇടിഞ്ഞത് വ്യാവസായികരംഗത്തെ തളർച്ച വ്യക്‌തമാക്കുന്നു. ടോക്കോമിൽ തുടർച്ചയായ നാലാം വാരത്തിലും റബർവില താഴ്ന്നു. ആറാഴ്ചകളിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ടോക്കോമിൽ റബർ.

<ആ>നാളികേരം

<ശാഴ െൃര=/ിലംശൊമഴലെ/2015ഷമിൗ05രീരരൗിൗേ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>വെളിച്ചെണ്ണ, കൊപ്ര വിപണികളിലെ ഉണർവ് ഉത്പാദകരെ നാളികേര വിളവെടുപ്പിനു പ്രേരിപ്പിച്ചു. പല ഭാഗങ്ങളിലും വിളവെടുപ്പ് പുരോഗമിക്കുന്നതിനാൽ വൻതോതിൽ കൊപ്ര വില്പനയ്ക്ക് ഇറങ്ങാനിടയുണ്ട്. വൻതോതിൽ ചരക്ക് പ്രവഹിച്ചാൽ ഉത്സവവേളയിൽ എണ്ണവിലയിൽ സാങ്കേതിക തിരുത്തൽ അനുഭവപ്പെടാം. 9,300 വരെ ഉയർന്ന വെളിച്ചെണ്ണ വാരാന്ത്യം 9,200 രൂപയിലാണ്. കൊപ്ര 6,270 രൂപയിലും.


ഓണവേളയിൽ വെളിച്ചെണ്ണയ്ക്ക് ബംബർ വില്പന മില്ലുകാർ കണക്കുകൂട്ടുന്നു. സാമ്പത്തികരംഗത്തെ ചലനങ്ങൾ കണക്കിലെടുത്താൽ വില്പനത്തോത് വർധിപ്പിക്കാം. വൻകിട മില്ലുകാർ ഉയർന്ന അളവിൽ വെളിച്ചെണ്ണ സജ്‌ജമാക്കി. കാങ്കയത്ത് വെളിച്ചെണ്ണ 8,375 ലും കൊപ്ര 5,750ലുമാണ്.

<ആ>ഏലക്ക

ഹൈറേഞ്ചിൽ ഏലക്ക വിളവെടുപ്പു തുടങ്ങി. പുതിയ ചരക്ക് ചെറിയതോതിൽ ലേലത്തിന് എത്തിയെങ്കിലും അളവുയരാൻ ഇനിയും സമയമെടുക്കും. 2010–11ന് കാലയളവിനുശേഷം ഏലം ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് ഈ മാസമാണ്. ആഭ്യന്തര വ്യാപാരികളും കയറ്റുമതിക്കാരും രംഗത്തുണ്ട്. ഗൾഫ് രാജ്യങ്ങളുമായി ഉറപ്പിച്ച കച്ചവടങ്ങൾ മുൻനിർത്തി കയറ്റുമതിക്കാർ ചരക്കു ശേഖരിച്ചു. പിന്നിട്ടവാരം ഏലത്തിനു ലഭിച്ച ഏറ്റവും ഉയർന്ന വില കിലോ 1407 രൂപ.

<ആ>കുരുമുളക്

<ശാഴ െൃര=/ിലംശൊമഴലെ/2015ഷമിൗ05ുലുലൃ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>ആഗോള കുരുമുളക് ഉത്പാദനം വർധിക്കുമെന്ന വിലയിരുത്തൽ കാറ്റിൽ പറത്തി ഇന്ത്യൻ മാർക്കറ്റിൽ ഉത്പന്നം മികവു കാണിച്ചു. അന്തർസംസ്‌ഥാന വ്യാപാരികളുടെ കടന്നുവരവ് നിരക്കുയർത്തി. ക്വിന്റലിന് 600 രൂപ വർധിച്ച് ഗാർബിൾഡ് കുരുമുളക് 72,600 രൂപയായി. ഉത്സവദിനങ്ങൾ അടുത്തതോടെ കുരുമുളകിന് വ്യാവസായിക ആവശ്യമുയർന്നു. വിദേശവ്യാപാര രംഗത്തെ മാന്ദ്യം തുടരുന്നു. ഉയർന്ന വിലമൂലം ഇറക്കുമതി രാജ്യങ്ങൾ താത്പര്യം കുറച്ചു. മലബാർ കുരുമുളകുവില ടണ്ണിന് 11,250 ഡോളറാണ്. വിയറ്റ്നാം 8,500 ഡോളറിനും ഇന്തോനേഷ്യ 9,000 ഡോളറിനും ബ്രസീൽ പുതിയ മുളക് 8,700 ഡോളറിനു വാഗ്ദാനം ചെയ്തു. അൺഗാർബിൾഡ് കുരുമുളക് 69,600 രൂപ.

<ആ>സ്വർണം

സംസ്‌ഥാനത്ത് സ്വർണം പവന് 200 രൂപ കുറഞ്ഞു. വാരത്തിന്റെ ആദ്യപകുതിയിൽ 23,480 രൂപയിൽനിന്ന് പവൻ 23,360ലേക്കും വാരാന്ത്യം 23,280ലേക്കും താഴ്ന്നു. ഒരു ഗ്രാമിന്റെ വില 2905 രൂപ. ആഗോള സ്വർണവിപണി തിരുത്തലിന്റെ പാതയിലാണ്. ഏറെ നിർണായകമായ 1,334 ഡോളറിലെ താങ്ങ് നഷ്ടപ്പെട്ട മഞ്ഞലോഹം ഡെയ്ലി ചാർട്ടിൽ സാങ്കേതികമായി സെല്ലിംഗ് മൂഡിലാണ്. വാരാന്ത്യം ന്യൂയോർക്കിൽ ട്രോയ് ഔൺസ് സ്വർണം 1,324 ഡോളറിലാണ്. ഡോളർ സൂചിക മികവ് കാഴ്ചവച്ചതാണ് സ്വർണത്തിന്റെ തിളക്കത്തിനു മങ്ങലേൽപ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.