അൾട്രാ ജെൽ ബാറ്ററി വിപണിയിൽ
Sunday, August 28, 2016 11:28 AM IST
തിരുവനന്തപുരം: ഗ്രീൻ വിഷൻ ടെക്നോളജീസ് ഇന്ത്യയിലെ പ്രഥമ ജെൽ ബാറ്ററിയായ അൾട്രാ ജെൽ വിപണിയിലിറക്കി. വീടുകളിലെ ഇൻവെർട്ടറുകൾക്ക് മാത്രമായി തയാറാക്കിയ അൾട്രാ ജെൽ 100 ശതമാനം മെയിന്റനൻസ് ഫ്രീ ബാറ്ററിയാണെന്ന് കമ്പനി അവകാശപ്പെടുന്നു.

റെലിസെൽ അൾട്രാ ജെൽ ബാറ്ററിയിൽനിന്നു വെള്ളമോ ആസിഡോ തുളുമ്പുകയോ തെറിച്ചുവീഴുകയോ ഇല്ല. അൾട്രാ ജെൽ ബാറ്ററിയിൽ ഉപയോഗിച്ചിട്ടുള്ള പ്രത്യേക ജെൽ സാങ്കേതികവിദ്യ ബാറ്ററിക്ക് ദീർഘായുസ് നൽകുമെന്ന് ഗ്രീൻ വിഷൻ ടെക്നോളജീസ് മാനേജിംഗ് ഡയറക്ടർ ബിജു ബ്രൂണോ പറഞ്ഞു.

മറ്റു ബാറ്ററികളെ അപേക്ഷിച്ച് 70 ശതമാനം ഭാരം മാത്രമാണ് അൾട്രാ ജെല്ലിനുള്ളത്. സാധാരണ ഇൻവെർട്ടർ ബാറ്ററികൾക്ക് എഎച്ച് –ആംപിയർ അവർ– റേറ്റാണ് നൽകുക. എന്നാൽ ഗ്രീൻ വിഷൻ, വാട്ട് അവർ റേറ്റിംഗാണ് നൽകിയിരിക്കുന്നത്. 12 വോൾട്ട് 750 വാട്ട് ബാറ്ററി 400 വാട്ട് ലോഡിൽ രണ്ട് മണിക്കൂർ ബാക്അപ് ലഭ്യമാക്കും. 12 വോൾട്ട് 1000 വാട്ട് ബാറ്ററി നൽകുക രണ്ടു മണിക്കൂർ 30 മിനിറ്റ് ബാക്കപ് ആണ്. 12 വോൾട്ട് 1250 വാട്ട് ബാറ്ററി മൂന്നു മണിക്കൂർ 15 മിനിറ്റും, 12 വോൾട്ട് 1500 വാട്ട് ബാറ്ററി 400 വാട്ട് ലോഡിൽ മൂന്നു മണിക്കൂർ 45 മിനിറ്റും ബാക്കപ് നൽകും. 48 മാസം വാറണ്ടിയോടെ അൾട്രാജെൽ ബാറ്ററി നാല് മോഡലുകളിൽ ലഭിക്കും. അഞ്ച് വർഷം തുടർച്ചയായ പ്രവർത്തനമാണ് കമ്പനി ഉറപ്പു നൽകുന്നത്. ഇത് മറ്റുള്ള ബാറ്ററികളെ അപേക്ഷിച്ച് 25 ശതമാനം കൂടുതലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.