പുതിയ മിക്സികളുമായി മായ അപ്ലയൻസസ്
Saturday, August 27, 2016 11:11 AM IST
ചെന്നൈ: കിച്ചൺ അപ്ലയൻസസ് രംഗത്തെ പ്രമുഖരായ മായ അപ്ലയൻസസ് വിഡിയെം എന്ന ബ്രാൻഡിൽ പുതിയ മിക്സർ ഗ്രൈൻഡറുകൾ വിപണിയിലെത്തിച്ചു. വിഡിയെം വിട്രോൺ, വിഡിയെം വേഴ്സ എന്നീ മിക്സർ ഗ്രൈൻഡറുകളാണ് കമ്പനി പുതുതായി എത്തിച്ചിരിക്കുന്നത്. പരമ്പരാഗത മോട്ടോറുകളേക്കാൾ കൂടുതൽ കൂളിംഗ്, കൂടുതൽ ടോർക്ക്, കൂടുതൽ പവർ എന്നിവ ഒത്തുചേർന്ന, സാങ്കേതികമായി ഉന്നത നിലവാരത്തിലുള്ള അരിയ കൂൺ ടെക് മോട്ടോറുകളാണ് ഈ മിക്സികളിലുള്ളത്. മോട്ടോറിന് അഞ്ചു വർഷത്തെ വാറന്റി കമ്പനി വാഗ്ദാനം ചെയ്യുന്നു. ഓണത്തോടനുബന്ധിച്ചു പ്രത്യേക ഓഫറുകൾ കമ്പനി ഒരുക്കിയിട്ടുണ്ട്. വിട്രോൺ, വേഴ്സ മിക്സികൾ വാങ്ങാൻ എക്സ്ചേഞ്ച് ഓഫറുകൾ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.


കൂടുതൽ വിവരങ്ങൾക്ക് മായ അപ്ലയൻസസ് പ്രൈവറ്റ് ലിമിറ്റഡ്, 3/140, ഫൗണ്ടറി റോഡ്, ഒജിയം തോരൈപ്പാക്കം, ഐടി ഹൈവേ, ചെന്നൈ എന്ന വിലാസത്തിൽ ബന്ധപ്പെടണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.