ഉള്ളിവില താഴേക്ക്
ഉള്ളിവില താഴേക്ക്
Thursday, August 25, 2016 11:43 AM IST
പൂന: കർഷകരെ കണ്ണീരിലാഴ്ത്തി രാജ്യത്ത് ഉള്ളിവില കൂപ്പുകുത്തി. ബുധനാഴ്ച സവോള കിലോഗ്രാമിന് ശരാശരി 2–8 രൂപയായി. ഭാരിച്ച ഉത്പാദനച്ചെലവും യാത്രക്കൂലിയും എല്ലാം കണക്കുകൂട്ടുമ്പോൾ കർഷകർക്ക് മെച്ചപ്പെട്ട വില ലഭിക്കുന്നില്ല. മാത്രമല്ല, സംസ്‌ഥാന സർക്കാർ ഏജൻസിയായ അഗ്രികൾച്ചർ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റി കർഷകരുടെ ഉത്പന്നങ്ങളുടെ വിലയിടിക്കാനും ശ്രമിക്കുന്നതായായി മഹാരാഷ്ട്രയിലെ കർഷകർ ആരോപിക്കുന്നു. കർഷകരെ സഹായിക്കാതെ കച്ചവടക്കാരെ സഹായിക്കാൻ സർക്കാരും ശ്രമിക്കുന്നുവെന്ന ആരോപണവും ശക്‌തമാണ്.

എന്നാൽ, സമീപദിവസങ്ങളിലെ മഴ വിളവെടുപ്പിനെയും ഉത്പന്നങ്ങളുടെ ഗുണനിലവാരത്തെയും ബാധിച്ചുവെന്നാണ് കച്ചവടക്കാർ പറയുന്നത്. ഇതിനാൽ പല കർഷകരും വിപണനചന്തയിലെത്തിക്കുന്ന ഉത്പന്നങ്ങൾ വിൽക്കാതെ തിരികെപ്പോവുകയാണ്.

ഒരു ക്വിന്റൽ ഉള്ളി ഉത്പാദിപ്പിക്കാൻ കർഷകന് 1000 രൂപ ചെലവാകുന്നുണ്ടെന്ന് നാഷണൽ അഗ്രികൾച്ചറൽ മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (നാഫെഡ്) പറയുന്നു. ഇന്നാൽ, ഏതാനും മാസങ്ങളായി ഉള്ളിവില ക്വിന്റലിന് 400–800 രൂപയാണ്. വിലത്തകർച്ചയിൽ നട്ടംതിരിയുന്ന കർഷകരെ സഹായിക്കാൻ സർക്കാർ ശ്രമിക്കണമെന്ന് നാഫെഡ് ആവശ്യപ്പെട്ടു.

മഹാരാഷ്ട്രയിലെ നാസിക് ജില്ലയിയിലെ പ്രധാന കാർഷികവിള ഉള്ളിയാണ്. കഴിഞ്ഞ വർഷം ഉള്ളിവില കുതിച്ചുകയറിയത് കർഷകരെ കൂടുതൽ നിലത്ത് ഉള്ളി കൃഷി ചെയ്യാൻ പ്രേരിപ്പിച്ചു. മൺസൂൺ എത്താൻ താമസിച്ചതിനാൽ വിളവെടുപ്പ് കർഷകർ നേരത്തെയാക്കി. ഈ സാഹചര്യത്തിൽ ഒക്ടോബർ നവംബർ മാസങ്ങളിൽ രാജ്യത്ത് ഉള്ളിക്ഷാമമുണ്ടാകാൻ സാധ്യതയുണ്ട്. വിലക്കയറ്റത്തിനും ഇതു വഴിയൊരുക്കിയേക്കും.


<ആ>പയർ–പരിപ്പ് വിലയും കുറഞ്ഞു

<ശാഴ െൃര=/ിലംശൊമഴലെ/ുൗഹലെെ250816.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>

ഏതാനും ആഴ്ചകൾക്കു മുമ്പ് കുതിച്ചുകയറിയ പയർവർഗങ്ങളുടെ വില താഴേക്ക്. പയർവർഗങ്ങളുടെ ഉത്പാദനം വർധിച്ചതും വിളവെടുപ്പ് നടക്കുന്നതുമാണ് വില കുറയാൻ കാരണം. ചെറുപയറിന്റെ വില താങ്ങുവിലയിലും താഴെയെത്തി. മറ്റു പയർവർഗങ്ങളുടെ വിലയിലും സമീപ മാസങ്ങളിൽ ഇടിവുണ്ടായേക്കാമെന്നാണ് നിഗമനം.

നേരത്തെ ക്ഷാമവും വിലക്കയറ്റവുമുണ്ടായപ്പോൾ പയർവർഗങ്ങളുടെ ബോണസ് ഏഴു ശതമാനത്തിൽനിന്ന് ഒമ്പത് ശതമാനമാക്കി കേന്ദ്ര സർക്കാർ ഉയർത്തിയിരുന്നു. വിവിധയിനം പരിപ്പുകളുടെ താങ്ങുവില കിലോഗ്രാമിന് 50–52.5 രൂപയായി ഉയർത്തുകയും ചെയ്തു. കർണാടക മാർക്കറ്റിൽ പയർവർഗങ്ങളുടെ വില ഇപ്പോൾ താങ്ങുവിലയിലും 20 ശതമാനം താഴ്ന്ന് 40–45 രൂപയായി.

കേന്ദ്രസർക്കാരിന്റെ ഇടപെടലിനെത്തുടർന്ന് രാജ്യത്ത് ഈ വർഷം 35 ശതമാനം അധിക സ്‌ഥലത്താണ് പയർവർഗങ്ങൾ കൃഷി ചെയ്തിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.