സ്റ്റാർട്ടപ് ഫണ്ടിംഗ്; അഞ്ചു വർഷത്തിനിടെ കേരളത്തിനു ലഭിച്ചത് 126 കോടി
സ്റ്റാർട്ടപ് ഫണ്ടിംഗ്; അഞ്ചു വർഷത്തിനിടെ കേരളത്തിനു ലഭിച്ചത് 126 കോടി
Wednesday, August 24, 2016 11:16 AM IST
കൊച്ചി: 2011 മുതൽ കേരളത്തിലെ 28 സ്റ്റാർട്ടപ്പുകൾക്ക് 1.85 കോടി ഡോളർ (126 കോടി രൂപ) പ്രാഥമിക ഘട്ട നിക്ഷേപം ലഭിച്ചിട്ടുണ്ട്. രാജ്യത്തെ മറ്റു പ്രധാന സിറ്റികൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്കു ലഭിക്കുന്ന നിക്ഷേപത്തേക്കാൾ കുറവാണെങ്കിലും കേരളത്തിൽ വളർന്നുവരുന്ന സാധ്യത ഈ നിക്ഷേപത്തിലൂടെ മനസിലാക്കാം.

ഈ വർഷം ജൂലൈ വരെ കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് 4.28 കോടി രൂപയുടെ ഫണ്ടിംഗ് ലഭിച്ചു. എന്നാൽ, 2013 ആയിരുന്നു സ്റ്റാർട്ടപ്പുകൾക്ക് ചാകര സമ്മാനിച്ച വർഷം. 68 കോടി രൂപയുടെ നിക്ഷേപമായിരുന്നു അന്ന് ലഭിച്ചത്.


അങ്കമാലി കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷന്റെ സ്റ്റാർട്ടപ് സോണിൽ പ്രവർത്തിച്ചിരുന്ന വിഎസ്ടി ട്രാവൽസിന് 1.8 കോടി രൂപയുടെ ഫണ്ടിംഗ് ലഭിച്ചത് ഈ മാസമാണ്. ദുബായ് ആസ്‌ഥാനമായുള്ള പ്രൊമാറ്റസ് ഗ്രൂപ്പാണ് നിക്ഷേപകർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.