വ്യവസായ സാധ്യതകളെക്കുറിച്ചു സെമിനാർ
Wednesday, August 24, 2016 11:16 AM IST
കൊച്ചി: ഹോങ്കോംഗിലെ ബിസിനസ് സാധ്യതകളെക്കുറിച്ചു കേരളത്തിലെ സംരംഭകരെയും വ്യവസായികളെയും ബോധവത്കരിക്കുന്നതിന്റെ ഭാഗമായി ഹോങ്കോംഗ് ട്രേഡ് ഡെവലപ്മെന്റ് കൗൺസിൽ (എച്ച്കെടിഡിസി) കേരള ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ (കെസിസിഐ) സഹകരണത്തോടെ കൊച്ചിയിൽ സെമിനാർ സംഘടിപ്പിച്ചു. ഹോങ്കോംഗ് വഴി ഇന്ത്യൻ കമ്പനികൾക്ക് അന്താരാഷ്ട്ര വിപണിയിലെത്താനുള്ള മാർഗങ്ങൾ സെമിനാർ ചർച്ചചെയ്തു. ഇന്ത്യൻ സംരംഭകർക്ക് എച്ച്കെടിഡിസി ലഭ്യമാക്കുന്ന ബിസിനസ് സേവനങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും വിശദീകരിച്ചു.


ഹോങ്കോംഗിലെ വ്യവസായങ്ങൾ, നിർമാണ കമ്പനികൾ, സേവനദാതാക്കൾ തുടങ്ങിയവയ്ക്ക് അന്താരാഷ്ട്ര വിപണനത്തിനു സഹായമേകുന്ന സംഘടനയാണ് എച്ച്കെടിഡിസി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.