പിട്ടാപ്പിള്ളി ഇരിങ്ങാലക്കുട ഷോറൂം പ്രവർത്തനമാരംഭിച്ചു
Monday, August 22, 2016 11:39 AM IST
ഇരിങ്ങാലക്കുട: പിട്ടാപ്പിള്ളിൽ ഗ്രൂപ്പിന്റെ 28–ാമത് ഷോറൂം ഇരിങ്ങാ ലക്കുടയിൽ പ്രവർത്തനമാരംഭിച്ചു. ചലച്ചിത്രനടൻ ക്യാപ്റ്റൻ രാജു, പിട്ടാപ്പിള്ളിൽ ഗ്രൂപ്പ് ചെയർമാൻ പി.ഒ. ഔസേപ്പ് പിട്ടാപ്പിള്ളിൽ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹി ച്ചു. മുൻ എംഎൽഎ തോമസ് ഉണ്ണിയാടൻ, മർച്ചന്റ്സ് അസോസിയേഷ ൻ പ്രസിഡന്റ് ടെന്നിസൺ, ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ, കിരൺ വർഗീസ്, എ.ജെ. തങ്കച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.

ഓണത്തോടനുബന്ധിച്ച് വിവിധ ഓഫറുകളാണ് ഒരുക്കിയിട്ടുള്ളതെ ന്ന് പിട്ടാപ്പിള്ളിൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ പീറ്റർ പോൾ പിട്ടാപ്പിള്ളി ൽ പറഞ്ഞു. ഗോൾഡൻ ട്രീ ഓഫറിലൂടെ ഓരോ പർച്ചേസിനും സ്വർണനാണയം ഉൾപ്പെടെ വിലയേറിയ സമ്മാനങ്ങൾ സ്വന്തമാക്കാം. കൂടാ തെ നറുക്കെടുപ്പിലൂടെ 101 പവൻ സ്വർണവും സമ്മാനമായി നൽകും. ഇതിനുപുറമേ ഏഴ്ദിന ഓഫറിലൂടെ ഒരാൾക്ക് ഷെവർലേ സ്വന്തമാക്കാം.


അധിക വാറന്റി സ്കീമുകൾ, കാഷ് ബാക്ക് ഓഫറുകൾ, ഈസി ഫിനാൻസ് പ്ലാനുകൾ എന്നിവയും എക്സ്ചേഞ്ച് ഓഫറുമുണ്ട്. കോഴിക്കോട് ഷോറൂമിന്റെ ഉദ്ഘാടനം ഈ മാസം 28 ന് നടത്തുമെന്ന് പീറ്റ ർ പോൾ പിട്ടാപ്പിള്ളിൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.