വനിതാ സംരംഭക നെറ്റ്വർക്ക് ഉദ്ഘാടനം ചെയ്തു
Sunday, August 21, 2016 11:05 AM IST
കൊച്ചി: കേരളത്തിലെ വനിതാ സംരംഭകരുടെ നേതൃത്വത്തിൽ വനിതാ സംരംഭക നെറ്റ്വർക്ക് (വെൻ) കൊച്ചി മേയർ സൗമിനി ജെയിൻ ഉദ്ഘാടനം ചെയ്തു.

വനിതകളുടെ കൂട്ടായ്മയുടെ ഭാഗമായി വെൻ ഉദ്ഘാടനം ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നു സൗമിനി ജെയിൻ പറഞ്ഞു. സംരംഭകരിൽനിന്നു ലഭിച്ച പ്രതികരണങ്ങൾ ആവേശം നൽകുന്നതായിരുന്നുവെന്നും ഇതു വനിതകളുടെ ഒരു എക്കോ–സിസ്റ്റമായി വളർത്തിയെടുക്കുകയെന്ന ഉത്തരവാദിത്വമാണു ഞങ്ങൾ നിറവേറ്റിയതെന്നും വെൻ അംഗമായ ഷീല കൊച്ചൗസേപ്പ് പറഞ്ഞു.

വനിതാ സംരംഭകർക്കു വേണ്ട സഹായങ്ങളും പരീശീലനങ്ങളും നൽകുമെന്നും ഷീല കൊച്ചൗസേപ്പ് പറഞ്ഞു. സഹകരണം, പരിശീലനം, നിരീക്ഷണം തുടങ്ങിയവയിലൂടെ വനിതാ സംരംഭകരുടെ ശാക്‌തീകരണം ലക്ഷ്യമിട്ട് ആദ്യമായി ആരംഭിക്കുന്ന സംരംഭമാണ് വെൻ. വാട്സ്ആപ്പ് ഗ്രൂപ്പായി വെൻ ആരംഭിച്ച സംരംഭത്തിൽ ഇപ്പോൾ 200 ലധികം അംഗങ്ങളുണ്ട്.


വി–സ്റ്റാർ എംഡി ഷീല കൊച്ചൗസേപ്പ്, കോസ്റ്റ് അക്കൗണ്ടന്റ് പുഷ്പി മുരിക്കൻ എന്നിവർ പ്രസംഗിച്ചു. ഒഇഎൻ കണക്ടേഴ്സ് ലിമിറ്റഡ് എംഡി പമേല അന്ന മാത്യു, ഡെന്റ് കെയർ ഡെന്റൽ ലാബ് എംഡി ജോൺ കുര്യാക്കോസ്, വിന്നർ ഇൻ യു സിഇഒ ഷമീം റഫീഖ്, സൺറൈസ് ഹോസ്പിറ്റൽ എംഡി പർവീൺ ഹഫീസ് എന്നിവർ പങ്കെടുത്തു. സംരംഭത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ 9037392924 എന്ന നമ്പറിൽ ലഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.