ക്രൂഡ് ഓയിൽ 50 ഡോളറിനു മുകളിൽ
ക്രൂഡ് ഓയിൽ 50 ഡോളറിനു മുകളിൽ
Thursday, August 18, 2016 11:42 AM IST
ന്യൂയോർക്ക്: ക്രൂഡ് ഓയിൽ വില വീപ്പയ്ക്ക് 50 ഡോളറിനു മുകളിലായി. ഇന്നലെ ഉച്ചയോടെ ബ്രെന്റ് ഇനം ക്രൂഡ് 50.57 ഡോളറിലെത്തി. ഇന്നലെ മാത്രം ഒന്നര ശതമാനം കൂടി. ഡബ്ല്യുടിഐ ഇനം വീപ്പയ്ക്ക് 47.96 ഡോളറിലായി.

സ്വർണവില ഔൺസിന് 1356 ഡോളറിലേക്കു കയറി. യുഎസ് ഡോളറിന്റെ വിനിമയനിരക്ക് ഇടിഞ്ഞതാണു ക്രൂഡിനും സ്വർണത്തിനും വില കൂട്ടിയത്. അമേരിക്കൻ ഫെഡറൽ റിസർവ് സാവധാനം, ചെറിയ തോതിലേ പലിശ കൂട്ടു എന്നു വ്യക്‌തമായതാണു ഡോളറിനു ക്ഷീണമായത്. ഫെഡിന്റെ കഴിഞ്ഞ യോഗത്തിന്റെ മിനിറ്റ്സ് പുറത്തുവന്നപ്പോൾ കൂടുതൽ പേരും നിരക്കു കൂട്ടുന്നതിന് എതിരാണെന്നു തെളിഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.