മുസിരിസ് ബിനാലെയ്ക്ക് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഒരു കോടി
മുസിരിസ് ബിനാലെയ്ക്ക് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഒരു കോടി
Wednesday, August 17, 2016 11:57 AM IST
കൊച്ചി: കൊച്ചി മുസിരിസ് ബിനാലെയുടെ മൂന്നാം പതിപ്പിന്റെ നടത്തിപ്പിനായി സൗത്ത് ഇന്ത്യൻ ബാങ്ക് ഒരു കോടി രൂപ നൽകും. വ്യത്യസ്തമായ ബാങ്കിംഗ് സമ്പ്രദായം പിന്തുടരുന്നതിന്റെ ഭാഗമായുള്ള ഈ പങ്കാളിത്തത്തിലൂടെ കൊച്ചി ബിനാലെ ഫൗണ്ടേഷനുമായി കൈ കോർക്കുന്ന ആദ്യ സ്വകാര്യ ബാങ്കാ യി സൗത്ത് ഇന്ത്യൻ ബാങ്ക് മാറിയിരിക്കുകയാണ്. എറണാകുളം താജ് ഗേറ്റ്വേ ഹോട്ടലിൽ നടന്ന ചടങ്ങി ൽ സൗത്ത് ഇന്ത്യൻ ബാങ്കിനെ കൊച്ചി ബിനാലെയുടെ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി പാർട്ണറായി ചേർത്തുകൊണ്ടുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജിംഗ് ഡയറക്ടർ വി.ജി. മാത്യു, കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡ ന്റ് ബോസ് കൃഷ്ണമാചാരി എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവ ച്ചത്. വിഹിതത്തിന്റെ അദ്യഗഡുവിനുള്ള ചെക്കും ചടങ്ങിൽ കൈമാറി. 2016 ഡിസംബർ 12 മുതലാണ് ബിനാലെ ആരംഭിക്കുന്നത്.

കൊച്ചി മുസിരിസ് ബിനാലെയുമായി സഹകരിക്കാൻ സാധിച്ചത് അഭിമാനകരമായ കാര്യമാണെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ വി.ജി. മാത്യു പറഞ്ഞു. അന്താരാഷ്ട്രതല ത്തിൽ ഏറെ പ്രശസ്തി പിടിച്ചുപറ്റി യ ബിനാലെയിൽ സംഘാടകരുടെ അർപ്പണമനോഭാവം പ്രകടമാണെ ന്നും അദ്ദേഹം പറഞ്ഞു. ബിനാലെയുമായി കൈകോർക്കുന്നതിലൂടെ അന്താരാഷ്ട്ര രംഗത്തേക്ക് സൗത്ത് ഇന്ത്യൻ ബാങ്കും ഉയർന്നു കഴിഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി.


കൊച്ചി ബിനാലെയെ പ്രോത്സാ ഹിപ്പിക്കുന്നതിനും കലാബോധത്തിന്റെ അന്തരീക്ഷം സൃഷ്‌ടിക്കുന്നതിനുമുള്ള സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സംഭാവനകൾക്ക് നന്ദി പറയു ന്നതായി ബോസ് കൃഷ്ണമാചാരി അറിയിച്ചു. കലയ്ക്ക് പ്രോത്സാഹ നവും പിന്തുണയും നിർണായകമാ യ സന്ദർഭത്തിലാണ് ബിനാലെ ഫൗണ്ടേഷന് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പങ്കാളിത്തം ലഭിക്കുന്നതെന്ന് കൊച്ചി ബിനാലെ സെക്രട്ടറി റിയാസ് കോമു ചൂണ്ടിക്കാട്ടി. കൊച്ചി ബിനാലെയെ ലോകത്തെ മികച്ച ബിനാലെകളിലൊന്നായി നിലനിർത്താൻ സൗത്ത് ഇന്ത്യൻ ബാങ്ക് തങ്ങളിലർപ്പിച്ചിട്ടുള്ള വിശ്വാ സം സഹായിക്കും. സ്വന്തം പാരമ്പ ര്യം നിലനിർത്തിക്കൊണ്ടുള്ള വില യേറിയ സാംസ്കാരിക നിക്ഷേപമാ ണ് സൗത്ത് ഇന്ത്യൻ ബാങ്ക് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൗത്ത് ഇന്ത്യൻ ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് (അഡ്മിനിസ്ട്രേഷൻ) കെ. തോമസ് ജോസഫ്, ജനറൽ മാനേജർ ടി.ജെ. റാഫേൽ, ജോയിന്റ് ജനറൽ മാനേജർ എൻ.ജെ. റെഢി, ഡെപ്യൂട്ടി ജനറൽ മാനേജർ ജോസ് മാനുവൽ, അസിസ്റ്റന്റ് ജനറൽ മാനേജർ എ.എ. തോമസ്, കൊച്ചി ബിനാലെ ട്രസ്റ്റികളായ വി. സുനിൽ, ബോണി തോമസ് എന്നിവരും ധാരണാപത്രം ഒപ്പുവയ്ക്കുന്ന ചടങ്ങിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.