അപ്പോളോ ഡിമോറയുടെ ആദ്യ ഹോട്ടൽ തിരുവനന്തപുരത്ത്
അപ്പോളോ ഡിമോറയുടെ ആദ്യ ഹോട്ടൽ തിരുവനന്തപുരത്ത്
Wednesday, August 17, 2016 11:57 AM IST
കോഴിക്കോട്: പ്രമുഖ ബിൽഡറായ അപ്പോളോ ബിൽഡേഴ്സ് ‘അപ്പോളോ ഡിമോറ’എന്ന പേരിൽ ആരംഭിക്കുന്ന ഹോട്ടൽ ശൃംഖലയിലെ ആ ദ്യ ഹോട്ടൽ തിരുവനന്തപുരം തമ്പാ നൂരിൽ 19നു രാവിലെ 10ന് ഡോ. ശശി തരൂർ എംപി, തിരുവനന്തപുരം മേയർ വി.കെ. പ്രശാന്ത് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. ഹോട്ട ലിലെ റൂബിഹാൾ പ്രതിപക്ഷ ഉപ നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎയും എമറാൾഡ് ഹാൾ വി. എസ്. ശിവകുമാർ എംഎൽഎ യും, ഗാർനെറ്റ് ഹാൾ ഒ. രാജഗോപാ ൽ എംഎൽഎയും സഫയർ ഹാൾ മുൻ എംഎൽഎ വി.ശിവൻകുട്ടിയും ഉദ്ഘാടനം ചെയ്യും. വാർഡ് കൗൺസിലർ എം.വി. ജയലക്ഷ്മിയും രാഷ്ട്രീയ സാംസ്കാരിക വാണിജ്യ മേഖലകളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും


സെൻട്രൽ റെയിൽവേ സ്റ്റേഷന് അഭിമുഖമായി കെഎസ്ആർടിസി ബസ് സ്റ്റാൻഡിനോടു ചേർന്നാണ് ഫോർ സ്റ്റാർ ബിസിനസ് ക്ലാസ് ഹോട്ടൽ ഒരുക്കിയിരിക്കുന്നത്. 135 മുറികളും റസ്റ്ററന്റുകളും കോൺഫറൻസ് ഹാളുകളും തുടങ്ങി എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

വാർത്താസമ്മേളനത്തിൽ അ പ്പോളോ ഗ്രൂപ്പ് ചെയർമാൻ സി.പി. മൂസ ഹാജി, അപ്പോളോ ബിൽഡേ ഴ്സ് മാനേജിംഗ് ഡയറക്ടർ എം. ഇബ്രാഹിംകുട്ടിഹാജി, എക്സിക്യൂട്ടീ വ് ഡയറക്ടർ ഒ.എം. എ. റഷീദ്, അപ്പോളോ ഡിമോറ ഡയറക്ടർ കുളത്ത് അബ്ദുറഹ്മാൻ, ജനറൽ മാനേജർ ആനന്ദ് രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.