കല്യാൺ ജ്വല്ലേഴ്സിൽ ഓണം ഓഫർ
കല്യാൺ ജ്വല്ലേഴ്സിൽ ഓണം ഓഫർ
Tuesday, August 16, 2016 11:47 AM IST
തൃശൂർ: ഓണം പ്രമാണിച്ച് 25000 രൂപയ്ക്കു മുകളിലുള്ള എല്ലാ പർച്ചേസുകൾക്കും സ്വർണ നാണയം സമ്മാനമായി നൽകി കല്യാൺ ജ്വല്ലേഴ്സ്. 25,000 രൂപയുടെ സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ ഒരു സ്വർണനാണയവും 25,000 രൂപയുടെ ഡയമണ്ട് വാങ്ങിയാൽ രണ്ട് സ്വർണനാണയങ്ങളും സൗജന്യമായി ലഭിക്കും. സെപ്റ്റംബർ 30 വരെ രാജ്യത്തെ എല്ലാ കല്യാൺ ജ്വല്ലേഴ്സ് ഷോറൂമുകളിലും ഓഫർ ലഭ്യമാണ്.

നൂറ് ഷോറൂമുകൾ എന്ന ലക്ഷ്യം പിന്നിട്ടതിന്റെ ആഘോഷങ്ങളുടെ ഭാഗമായി ആകർഷകമായ ഒട്ടേറെ ഓഫറുകളാണ് ഈ വർഷം അവതരിപ്പിക്കുന്നതെന്നു കല്യാൺ ജ്വല്ലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. ഇതിന്റെ തുടക്കമായാണ് പുതിയ ഓഫർ അവതരിപ്പിക്കുന്നത്. “ഗ്ലോ’ എന്ന പേരിൽ നൃത്തമാടുന്ന ഡയമണ്ടുകളുടെ ശേഖരം കല്യാൺ അടുത്തയിടെ വിപണിയിലെത്തിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.