യുണൈറ്റഡ് ഇൻഷ്വറൻസ് കമ്പനിയുടെ ലക്ഷ്യം 14.5 കോടി
യുണൈറ്റഡ് ഇൻഷ്വറൻസ് കമ്പനിയുടെ ലക്ഷ്യം 14.5 കോടി
Friday, July 29, 2016 11:54 AM IST
പത്തനംതിട്ട: നടപ്പുസാമ്പത്തികവർഷം 14,500 കോടി രൂപയുടെ പ്രീമിയം കൈവരിക്കാനാണു ലക്ഷ്യമിടുന്നതെന്ന് യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ആരീഫ് ഹോഡ. 2015–16 സാമ്പത്തികവർഷം 12,250 കോടി പ്രീമിയം തുക കമ്പനി സമാഹരിച്ചു. ആരോഗ്യ ഇൻഷ്വറൻസ് രംഗത്ത് 32 ശതമാനം വളർച്ചാനിരക്ക് രേഖപ്പെടുത്തി.

വാഹന ഇൻഷ്വറൻസ് രംഗത്ത് 21 ശതമാനവും ബാങ്കിംഗ് ഇൻഷ്വറൻസ് സേവന രംഗത്ത് 12 ശതമാനം വളർച്ചാനിരക്ക് നേടിയ കമ്പനി പൊതുമേഖലാ ഗ്രാമീണ സഹകരണ മേഖലയിലുള്ള ബാങ്കുകളുമായി ചേർന്ന് പ്രധാനമന്ത്രി സുരക്ഷാ ഇൻഷ്വറൻസ് പദ്ധതിയും നടപ്പാക്കുന്നു. ഇതുപ്രകാരം 2.28 കോടി ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് 12 രൂപാ നിരക്കിൽ രണ്ടുലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷ കമ്പനി ഏർപ്പെടുത്തി. 2015–16 കാലയളവിൽ 240 ബാങ്കുകളുമായി ചേർന്ന് 27.38 കോടി സമാഹരിച്ചു. 2016–17 കാലയളവിൽ 2.16 അക്കൗണ്ട് ഉടമകളിൽ നിന്നും 25.91 കോടി പ്രീമിയം സമാഹരിക്കാനും കഴിഞ്ഞതായി മാനേജിംഗ്് ഡയറക്ടർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.