ഓണം ഓഫറുകളുമായി സോണി
ഓണം ഓഫറുകളുമായി സോണി
Wednesday, July 27, 2016 11:23 AM IST
കൊച്ചി: എല്ലാ വിഭാഗം ഉത്പന്നങ്ങളിലും സൂപ്പർ സ്പെഷൽ കൺസ്യൂമർ ഓഫറുകൾ നൽകി ഓണേഘോഷത്തിന്റെ മാധുര്യം വർധിപ്പിക്കാൻ സോണി ഇന്ത്യ. സോണി ബ്രാവിയയും തെരഞ്ഞെടുത്ത എക്സ്പീരിയ മോഡലുകളും വാങ്ങുമ്പോൾ 16,990 രൂപ വിലയുള്ള പ്ലേ സ്റ്റേഷൻ 3, ബ്ലൂറേ പ്ലയർ, 1 ടി.ബി. എക്സ്റ്റേണൽ ഹാർഡ് ഡ്രൈവ്, ഹെഡ് ഫോണുകൾ, പവർ ബാങ്കുകൾ, പെൻ ഡ്രൈവുകൾ തുടങ്ങിയവ ഉൾപ്പെടെ നിരവധി സമ്മാനങ്ങളാണ് നൽകുന്നതെന്നു ഓഫറുകൾ പ്രഖ്യാപിച്ച സോണി ഇന്ത്യാ മാനനേജിംഗ് ഡയറക്ടർ കെനിചിറോ ഹിബി പറഞ്ഞു. ഇന്ന് ആരംഭിക്കുന്ന ഈ ഓഫറുകൾ സെപ്റ്റംബർ 30 വരെ തുടരും.


വില്പനയ്ക്ക് ആവേശം നൽകാനായി ഇത്തവണത്തെ ഉത്സവവേളയിൽ സോണി 29 മുതൽ 65 ഇഞ്ചു വരെയുള്ള നാലു പുതിയ ബ്രാവിയോ മോഡലുകളാണ് പുറത്തിറക്കുന്നത്. പുതിയ എക്സ്പീരിയ എക്സ്എ അൾട്രയും ഈ വേളയിൽ പുറത്തിറക്കുമെന്ന് സോണി ഇന്ത്യയുടെ സെയിൽസ് വിഭാഗം മേധാവി സതീഷ് പദ്മനാഭൻ പറഞ്ഞു.

കൺസ്യൂമർ ഓഫറുകൾക്കു പുറമെ പ്രത്യേക ഫിനാൻസ് ഓഫറുകളും ഉപഭോക്‌താക്കൾക്കു ലഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.