ഓണത്തിന് ഓഫറുകൾ നിരത്തി ഗോദ്റെജ് അപ്ലയൻസ്
ഓണത്തിന് ഓഫറുകൾ നിരത്തി  ഗോദ്റെജ് അപ്ലയൻസ്
Wednesday, July 27, 2016 11:23 AM IST
കൊച്ചി: ഗൃഹോപകരണ സ്‌ഥാപനമായ ഗോദ്റെജ് അപ്ലയൻസ് ഓണക്കാലത്ത് 200 കോടി രൂപ വിറ്റുവരവു ലക്ഷ്യമിടുന്നതായി ഗോദ്റെജ് അപ്ലയൻസസ് സോണൽ ബിസിനസ് തലവൻ ജുനയ്ത് ബാബു പത്രസമ്മേളനത്തിൽ പറഞ്ഞു.

ഓണക്കാലത്ത് “ഗോദ്റെജ് സ്വർണപ്പെരുമഴ’ എന്ന പേരിൽ സമ്മാന പദ്ധതിയും അവതരിപ്പിച്ചു. ഓണസീസണിൽ 10 ലക്ഷം രൂപയുടെ സ്വർണം ലഭിക്കുന്ന ബമ്പർ സമ്മാനവും നൽകും. എല്ലാ ദിവസവും ഓരോ ഭാഗ്യവാന്മാർക്ക് ഒരു ലക്ഷം രൂപയുടെ വീതം സ്വർണ സമ്മാനവും ഒരുക്കിയിട്ടുണ്ട്. ഓഗസ്റ്റ് ഒന്നു മുതൽ സെപ്റ്റംബർ 14 വരെയാണ് പദ്ധതി.


ഗോദ്റെജ് അപ്ലയൻസസ് മാർക്കറ്റിംഗ് ഹെഡും സീനിയർ ജനറൽ മാനേജരുമായ സ്വാതി രാഥി, റീജണൽ ബിസിനസ് ഹെഡ് ടി. വെങ്കിട്ട രാമൻ തുടങ്ങിയവരും സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.