25,000 കോടിയുടെ വികസനത്തിന് ഐടിസി
Saturday, July 23, 2016 11:09 AM IST
കോൽക്കത്ത: അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 25,000 കോടിയുടെ പദ്ധതികൾ തുടങ്ങുമെന്ന് ഐടിസി. കമ്പനിയുടെ 105–ാം വാർഷികയോഗത്തിൽ ചെയർമാനും സിഇഒയുമായ വൈ.സി. ദേവേശ്വർ അറിയിച്ചതാണിത്. ഏറ്റവും പുതിയ ഉത്പന്നമായ സൺബീൻ കോഫി വൈകാതെ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. 20 പുതിയ ഉത്പാദനകേന്ദ്രങ്ങളും ചരക്കുനീക്കത്തിനുള്ള സൗകര്യങ്ങളും വികസനപദ്ധതിയിലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.