ഫെഡറൽ ബാങ്കിന് അറ്റാദായം 167.31 കോടി രൂപ
ഫെഡറൽ ബാങ്കിന് അറ്റാദായം 167.31 കോടി രൂപ
Friday, July 22, 2016 10:26 AM IST
കൊച്ചി: നടപ്പു സാമ്പത്തികവർഷത്തിന്റെ ആദ്യപാദത്തിൽ ഫെഡറൽ ബാങ്ക് 167.31 കോടി രൂപയുടെ അറ്റാദായം നേടി. ജൂൺ 30ന് അവസാനിച്ച പാദത്തിലെ ഓഡിറ്റ് ചെയ്യാത്ത ഫിനാൻഷൽ റിസൽട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. പ്രവർത്തനലാഭം 2015–16ലെ ആദ്യപാദത്തിൽ 367.21 കോടി ആയിരുന്നത് 15.97 ശതമാനം വർധിച്ച് 425.86 കോടി രൂപയായി. ആകെ വരുമാനം 798.70 കോടിയിൽനിന്ന് 16.4 ശതമാനം വർധിച്ച് 929.71 കോടിയായി. പലിശ വരുമാനം 14.45 ശതമാനം വർധിച്ച് 692.17 കോടിയിലുമെത്തിയതായി ബാങ്ക് അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു.


ബാങ്കിന്റെ ആകെ ബിസിനസ് 15.25 ശതമാനം വർധിച്ച് 1,40,249.79 കോടിയിലെത്തി. ആകെ നിക്ഷേപം 12.47 ശതമാനം വർധിച്ച് 81132.11 കോടിയിലാണ് എത്തിയിരിക്കുന്നത്. സേവിംഗ്സ് നിക്ഷേപങ്ങൾ 20.04 ശതമാനം വർധിച്ച് 22,668.39 കോടിയും എൻആർഇ നിക്ഷേപം 24.54 ശതമാനം വർധിച്ച് 32,120.83 കോടിയുമായി. എസ്എംഇ വായ്പകൾ 17.79 ശതമാനത്തിന്റെ വളർച്ച കാണിക്കുന്നു. ജൂൺ 30ലെ കണക്കനുസരിച്ച് 15,325.04 കോടിയാണിത്. ആകെ വായ്പാത്തുക 49,551.75 കോടിയിൽനിന്ന് 19.3 ശതമാനം വർധിച്ച് 59,117.68 കോടിയായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.