വിമാനത്തേക്കാൾ കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ ബുള്ളറ്റ് ട്രെയിൻ
വിമാനത്തേക്കാൾ കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ ബുള്ളറ്റ് ട്രെയിൻ
Thursday, July 21, 2016 11:05 AM IST
ന്യൂഡൽഹി: മുംബൈ–അഹമ്മദാബാദ് ഹൈ സ്പീഡ് റെയിൽ കോറിഡോർ ആറു വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്നും ഇതിന്റെ യാത്രാനിരക്ക് വിമാനയാത്രയേക്കാളും കുറവായിരിക്കുമെന്നും റെയിൽവേ മന്ത്രി സുരേഷ് പ്രഭു. ലോക്സഭയിൽ ചോദ്യോത്തരവേളയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.

മുംബൈയിൽനിന്ന് അഹമ്മദാഹാദിലേക്കുള്ള 508 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ബുള്ളറ്റ് ട്രെയിനിനു രണ്ടു മണിക്കൂർ മതി. ഇതിന്റെ പരമാവധി വേഗം മണിക്കൂറിൽ 350 കിലോമീറ്ററാണെങ്കിലും 320 കിലോമീറ്റർ വേഗം ഇവിടെ ഉപയോഗിക്കാനാകും. ഇപ്പോൾ ഈ രണ്ടു ഫിനാൻഷൽ സിറ്റികളെ തമ്മിൽ ബന്ധിപ്പിക്കുന്നത് തുരന്തോ എക്സ്പ്രസാണ്. ഏഴു മണിക്കൂർകൊണ്ടാണ് തുരന്തോ ഈ പാതയിലോ ഓട്ടം പൂർത്തിയാക്കുന്നത്.


പാതയ്ക്ക് 97,636 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ 81 ശതമാനവും ജപ്പാനിൽനിന്ന് വായ്പയായി ലഭിക്കുന്നതാണ്. 0.1 ശതമാനം വാർഷിക പലിശയിൽ 50 വർഷമാണ് വായ്പാ കാലാവധി. സിഗ്നലിംഗ്, പവർ സിസ്റ്റം തുടങ്ങിയവയെല്ലാം വായ്പാ കരാറിന്മേൽ ജപ്പാനിൽനിന്നാണ് ഇറക്കുമതി ചെയ്യുന്നതെന്നും സുരേഷ് പ്രഭു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.