ഐഡിആർബിടി ബെസ്റ്റ് ബാങ്ക് പുരസ്കാരം സൗത്ത് ഇന്ത്യൻ ബാങ്കിന്
ഐഡിആർബിടി ബെസ്റ്റ് ബാങ്ക് പുരസ്കാരം സൗത്ത് ഇന്ത്യൻ ബാങ്കിന്
Wednesday, July 20, 2016 11:53 AM IST
ഹൈദരാബാദ്: ഐഡിആർബിടി (ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെവലപ്മെന്റ് ആൻഡ് റിസർച്ച് ഇൻ ബാങ്കിം ഗ് ടെക്നോളജി) ഏർപ്പെടുത്തിയ വാർഷിക ബാങ്കിംഗ് ടെക്നോളജി എക്സലൻസ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ആർബിഐ ഡെപ്യൂട്ടി ഗവർണർ ആർ. ഗാന്ധി, ഐഡിആർബിടി ഡയറക്ടർ ഡോ.എ.എസ്. രാമശാസ്ത്രി എന്നിവരുടെ സാന്നിധ്യത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ഡോ. രഘുറാം രാജൻ അവാർഡുകൾ സമ്മാനിച്ചു.


സൗത്ത് ഇന്ത്യൻ ബാങ്ക് ചെറുകിട വിഭാഗത്തിലുള്ള ബാങ്കുകൾക്കിടയിലെ ഇലക്ട്രോണിക് പേയ്മെന്റ് രംഗത്തെ മികവിന് “ബെസ്റ്റ് ബാങ്ക് പുരസ്കാരം’ നേടി. സൗത്ത് ഇന്ത്യൻ ബാങ്ക് എംഡിയും സിഇഒയുമായ വി.ജി. മാത്യു, ജനറൽ മാനേജരും ചീഫ് ഇൻഫർമേഷൻ ഓഫീസറുമായ ടി.ജെ. റാഫേൽ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.