പത്രമാധ്യമങ്ങളിലെ വിദേശ നിക്ഷേപം ഉയർത്തുന്നതു കേന്ദ്ര സർക്കാർ തടഞ്ഞു
പത്രമാധ്യമങ്ങളിലെ വിദേശ നിക്ഷേപം ഉയർത്തുന്നതു കേന്ദ്ര സർക്കാർ തടഞ്ഞു
Wednesday, July 20, 2016 11:53 AM IST
ന്യൂഡൽഹി: പത്രമാധ്യമങ്ങളിലും മാഗസിനുകളിലും വിദേശ നി ക്ഷേപം വർധിപ്പിക്കണമെന്ന ആ വശ്യം കേന്ദ്ര സർക്കാർ തള്ളി.

വാർത്തകൾ കൈകാര്യം ചെയ്യുന്ന പത്രങ്ങളിലും മാഗസിനുകളിലും 26 ശതമാനം വിദേശ നിക്ഷേപമാണ് അനുവദിച്ചിരിക്കുന്നത്. ഇത് 49 ശതമാ നം ആയി ഉയർത്തണമെന്ന ആവശ്യമാണ് കേന്ദ്രസർക്കാർ തള്ളിയത്.

വളരെക്കാലമായി തടഞ്ഞുവച്ചി രുന്ന വിദേശനിക്ഷേപ ബിൽ ധനകാ ര്യ വകുപ്പിന്റെ നിർദേശത്തെത്തു ടർന്നാണ് ഇൻഡസ്ട്രീയൽ പോളി സി ആൻഡ് പ്രമോഷൻ വകുപ്പ് പരിഗണിച്ചത്. നവംബറിലാണ് പത്രമാധ്യമ രംഗത്തെ വിദേശ നി ക്ഷേപം വർധിപ്പിക്കണമെന്ന ആവ ശ്യമുയർന്നത്. പിന്നീട് ജൂണിലും ആവശ്യം ഉന്നയിച്ചെങ്കിലും ഈ ആവശ്യം സർക്കാർ തള്ളിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.